വേണുവിന്റെ കഥകള്‍‍ / Venu‘s Stories:

വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories: ഓര്‍മ്മയ്ക്കായി‍‍‍———(വലതുകാല്‍ വച്ചൂ് )

“ഈ ജീവിതത്തില്‍ ഒത്തിരി പഠിയ്ക്കാന്‍ സാധിച്ച ഒരു മഹാ ഭാഗ്യവാന്‍. ” എന്നു എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന കഥകളാണ് വേണുവിന്റേതെന്ന് വായനാനുഭവം.

“ഒന്നും സാരമാക്കണ്ടാ എന്നു് ‍ എന്റെ വിധിയെന്നെ പഠിപ്പിച്ചതു് മറക്കാനൊക്കാതെ ഞാന്‍ എന്റെ ഭാര്യയേയും വെളിയില്‍ നെല്ലോലകള്‍ വിളഞു കിടക്കുന്ന വയലുകളേയും ഒറ്റയടിപ്പാതകളേയും നോക്കിയിരുന്നു.”-എന്നത് പച്ചയായ ജീവിതാനുഭവം.

Metaphysics-ന്റെ ഊടുവഴികളിലൂടെ ഇടറി നടന്നുകൊണ്ടിരുന്ന കാലഘട്ടങ്ങളിലെന്നോ മനസ്സിലുറച്ചകാര്യമാണ്- “അനുഭവം പ്രമാണം”.

“മനസ്സില്‍ വിരിയുന്ന മാതളപ്പൂക്കളില്‍ നിറമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഓരോ [...]