“അടുത്തു കാണുന്നതെല്ലാം അസ്സലാവണമെന്നില്ല”അവനവന്റെ ആസനം നനയാതെ നോക്കുന്നവരുടെ (അതോ നനയ്ക്കാതെയോ..!) കാലഘട്ടത്തിലും സമകാലിക സംഭവവികാസങ്ങളെ പ്രതീകങ്ങളിലൂടെ രൂക്ഷമായി ദൃശ്യവല്ക്കരിക്കാനുള്ള കഴിവ് ഒരു ജീനിയസ്സിന്റെ ലക്ഷണമാണ്.
’ലക്ഷം കവികള്‍ ചേരുമ്പോളതില്‍
ലക്ഷണമൊത്തവരൊന്നോ രണ്ടോ’
എന്ന് നമ്പ്യാര്‍ കവിതയ്ക്കൊരു പാഠാന്തരം നല്കിയാലും തെറ്റുണ്ടാകുമെന്നു തോന്നുന്നില്ല. കാരണം അങ്ങനെ ലക്ഷണമൊത്ത ഏതാനും കവികളെ ബ്ലോഗു വായനക്കിടയില്‍ എനിക്കു പരിചയപ്പെടാനിടയായിട്ടുണ്ട്. ദുരിതാനുഭവങ്ങളുടെ തടവറയില്‍ നിന്ന് സഹജീവികളുടെ പ്രാര്‍ത്ഥനയും സ്നേഹവും രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ശക്തവും വ്യക്തവുമായ രാഷ്ട്രീയബോധത്തിന്റെ കരുത്ത്, കാവ്യവിഹായസ്സിലൂടെ ചിറകടിച്ചുയരുമ്പോള്‍ കാണുന്ന കാഴ്ചകള്‍ യഥാതഥം ആവിഷ്ക്കരിക്കപ്പെടുകയാണ് ഡെപ്യൂട്ടേഷന്‍ [...]
Filed under: പി. ശിവപ്രസാദ്, ബ്ലോഗ് വായന | 3 Comments »





