ബ്രാഹ്മണ്യത്തെക്കുറിച്ച്….

എന്തിനാ വീണ്ടും ഈ വിഷയം എന്ന് ആര്‍ക്കും സംശയം തോന്നാം.
ചിത്രകാരന്‍ എന്നപേരിലുള്ള ബ്ലോഗില്‍ കമന്റ് തത്ക്കാലത്തേയ്ക്കു നിരോധിച്ചിരിക്കുന്നു. കാരണമറിയില്ല. അതെന്തുമാകട്ടെ. ഭാഷ ശുദ്ധമോ അശുദ്ധമോ ആയാലെന്താ, പറയാനുള്ളത് തുറന്നു പറയുന്നുണ്ടല്ലൊ. എല്ലവരും വായിക്കണമെന്ന് എഴുതിയ ആള്‍ പോലും ആഗ്രഹിക്കുന്നുണ്ടാകില്ല. വെറുതെ വിവാദമുണ്ടാക്കി കമന്റുകള്‍ വാരിക്കൂട്ടാനാണോ ചിത്രകാരന്റെ ശ്രമം, തീര്‍ച്ചയായുമല്ല. ചിത്രകാരന്‍ പലതിനെക്കുറിച്ചും തന്റേതായ രീതിയില്‍ വിശകലനം ചെയ്ത് എഴുതുന്നുവെന്നു മാത്രം. ബ്ലോഗനയെക്കുറിച്ചെഴുതിയിട്ടുള്ള മാതൃഭൂമിയുടെ മുഖചിത്രം അദ്ദേഹം വിശകലനം ചെയ്ത രീതി ശ്രദ്ധിച്ചില്ലേ. അത് മാതൃഭൂമിയില്‍ പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. [...]

ലാപുടയുടെ മൃഗശാല

“മൃഗശാല”
കവിത ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന ജീവിതാനുഭവമായി മാറുന്നത് ഇങ്ങനെയാണെന്ന്, ആശ്ചര്യത്തോടെ ഓര്‍ത്തുപോകുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമായി മാത്രമേ കിട്ടാറുള്ളു.
’ലാപുട’ വീണ്ടും വിസ്മയമാകുന്നു.
കവി കാലത്തിന്റെ കണ്ണാടിയാണ്, ’ലാപുട’ കവികളുടെ കണ്ണാടിയും.

ഈ വിജയദശമി ദിനത്തില്‍ വിനോദിന്  കൂടുതല്‍ കവിതകള്‍ ആശംസിക്കട്ടെ.
 
21-10-2007

മഷിത്തണ്ടു മണക്കുന്ന വാക്കുകള്‍

മഷിത്തണ്ടു മണക്കുന്ന വാക്കുകള്‍

“അടക്കാനാവാത്ത സന്തോഷം മുഖത്ത്‌ വാരിനിറച്ച്‌. പറയുവാന്‍ ഒരുപാട്‌ വാക്കുകള്‍ തിരഞ്ഞ്‌, തിരഞ്ഞപ്പോള്‍ കിട്ടിയ വാക്കുകളില്‍ തൃപ്തി വരാഞ്ഞ്‌, പിന്നെയും തിരഞ്ഞ്‌…….”കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കട്ടെ, ഇനിയുമിനിയും മനു.മനുവിനും കുടുംബത്തിനും ആയുരാരോഗ്യങ്ങള്‍ !

പകല്‍ വിശുദ്ധിയോട് വിയോജിക്കാം

മലയാളം ബ്ലോഗേര്‍സിനെ അലട്ടിയ പോസ്റ്റ്, കമന്റ്, ചര്‍ച്ചകളെക്കുറിച്ച്….
ഞാനിത് എന്തിനെഴുതുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.
ചെറിയ മനുഷ്യരെ ഒരു നാട്ടിലും ആരും നായക-പ്രതിനായക പരിവേഷം നല്കി ആദരിക്കാറില്ല, അവരെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച കഥകളും പാടി നടക്കില്ല. അവര്‍ നല്ലകാര്യങ്ങള്‍ ചെയ്യാനും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനും ഒക്കെ തുടങ്ങിയാലോ, എന്തായിരിക്കും സ്ഥിതി ?! അല്പം പണവും പ്രശസ്തിയും കൂടി വന്നു ചേര്‍ന്നാലത്തെ കഥ പറയുകയും വേണ്ട.ഇതൊക്കെ ലോക സ്വഭാവമാണ്.
മറ്റുള്ളവര്‍, തന്നേക്കാള്‍ ഒരുപടി എപ്പോഴും താഴ്ന്നിരിക്കണമെന്നാഗ്രഹിക്കുന്നവര്‍ ഇനിയും ധാരാളം ഉണ്ടാകും. വളര്‍ച്ചയുടെ [...]

ബെര്‍ളിത്തരങ്ങള്‍ക്ക് മറുമൊഴിയെന്തിന്……?

ബെര്‍ളി മറുമൊഴിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടു. അത് വാര്‍ത്തയായതും ചര്‍ച്ചയായതും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ, തര്‍ക്കമില്ല.
രഹസ്യലോകത്തില്‍, പണ്ട് comment notification പിന്മൊഴികളും ഈ അടുത്തകാലത്ത് മറുമൊഴികളും ആക്കിയിട്ടുണ്ട്. പക്ഷെ അവ ഞാനുപയോഗിച്ചു നോക്കിയിട്ടില്ല. അറിവില്ലായ്മ തന്നെ കാരണം.
അതുകൊണ്ട് ബെര്‍ളി മറുമൊഴിയില്‍ ഉള്ളതും ഇല്ലാത്തതും എനിക്ക് ഒരു പോലെയാണ്.
താങ്കളുടെ ബ്ലോഗ് നിലനില്ക്കണം.

ബെര്‍ളിയുടെ ശൈലിയില്‍ സ്വാഭാവികമായി മാറ്റങ്ങള്‍ വരുന്നെങ്കില്‍ വരട്ടെ. ബലം പിടിച്ച് ശൈലി മാറ്റണ്ട.
വായിക്കാന്‍ താത്പര്യമുള്ളവര്‍ ലിങ്ക് കൊടുത്തിട്ടുണ്ടാകുമല്ലൊ. അങ്ങനെ കൊടുക്കുന്നത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടും.

“അടുത്തു കാണുന്നതെല്ലാം അസ്സലാവണമെന്നില്ല”

“അടുത്തു കാണുന്നതെല്ലാം അസ്സലാവണമെന്നില്ല”അവനവന്റെ ആസനം നനയാതെ നോക്കുന്നവരുടെ (അതോ നനയ്ക്കാതെയോ..!) കാലഘട്ടത്തിലും സമകാലിക സംഭവവികാസങ്ങളെ പ്രതീകങ്ങളിലൂടെ രൂക്ഷമായി ദൃശ്യവല്ക്കരിക്കാനുള്ള കഴിവ് ഒരു ജീനിയസ്സിന്റെ ലക്ഷണമാണ്.

’ലക്ഷം കവികള്‍ ചേരുമ്പോളതില്‍
ലക്ഷണമൊത്തവരൊന്നോ രണ്ടോ’

എന്ന് നമ്പ്യാര്‍ കവിതയ്ക്കൊരു പാഠാന്തരം നല്കിയാലും തെറ്റുണ്ടാകുമെന്നു തോന്നുന്നില്ല. കാരണം അങ്ങനെ ലക്ഷണമൊത്ത ഏതാനും കവികളെ ബ്ലോഗു വായനക്കിടയില്‍ എനിക്കു പരിചയപ്പെടാനിടയായിട്ടുണ്ട്. ദുരിതാനുഭവങ്ങളുടെ തടവറയില്‍ നിന്ന് സഹജീവികളുടെ പ്രാര്‍ത്ഥനയും സ്നേഹവും രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ശക്തവും വ്യക്തവുമായ രാഷ്ട്രീയബോധത്തിന്റെ കരുത്ത്, കാവ്യവിഹായസ്സിലൂടെ ചിറകടിച്ചുയരുമ്പോള്‍ കാണുന്ന കാഴ്ചകള്‍ യഥാതഥം ആവിഷ്ക്കരിക്കപ്പെടുകയാണ് ഡെപ്യൂട്ടേഷന്‍ [...]

യരലവ: മണ്ണിര

കമന്റുകളെക്കുറിച്ച് ദേവന്‍ ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട്.
പ്രായോഗികതലത്തില്‍ അതെത്രമാത്രം പ്രസക്തമായിരിക്കുന്നുവെന്നാണ് നാം ചിന്തിക്കേണ്ടത്.

ഒരു കഥാകൃത്ത്, കവി, സാഹിത്യകാരന്‍… എങ്ങനെയാണ് ആസ്വാദകപക്ഷത്തോട് പ്രതികരിക്കേണ്ടത് എന്നതിനൊരുദാഹരണമായി യരലവ-യെ ചൂണ്ടിക്കാണിക്കാം.

പെട്ടികള്‍, “മണ്ണിര” , “കോങ്കണ്ണി.” എന്നിവയായിരുന്നു പ്രസിദ്ധീകരിച്ചവ. എന്നാല്‍ ആസ്വാദനത്തോട് ഭാവാത്മകമായി പ്രതികരിച്ചുകൊണ്ട് ’പെട്ടികള്‍’ അദ്ദേഹം എഡിറ്റു ചെയ്യാന്‍ തീരുമാനിച്ചു. രൂക്ഷമായ വിമര്‍ശനങ്ങളോ, കലപില ബഹളങ്ങളോ ഒന്നുമുണ്ടായിട്ടല്ല. വളരെക്കുറച്ചു കമന്റുകള്‍ മാത്രമെയുണ്ടായിരുന്നുള്ളുവെന്നാണ് തോന്നുന്നത്. ഒട്ടുമിക്കവാറും കാര്യമാത്രപ്രസക്തങ്ങളും.

ഒരു യഥാര്‍ത്ഥ കഥാകാരന് തന്റെ കഥയോടുണ്ടായിരിക്കേണ്ട അര്‍പ്പണ മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്. [...]

കമന്റുകള്‍ ഓര്‍ത്തിരിക്കാന്‍

മറ്റു ബ്ലോഗുകളില്‍ ഇടുന്ന കമന്റുകള്‍ എങ്ങനെ track ചെയ്യാം എന്നു ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലല്ലൊ. cocomments ഒരു ബട്ടണ്‍ drag & drop 0n to the bookmark എന്നോ മറ്റോ കണ്ടു. drag & drop ചെയ്യാന്‍ പറ്റുന്നില്ല. del.icio.us ലും അതു തന്നെയാണ് സ്ഥിതി.
തത്ക്കാലം ഓര്‍മ്മ വന്ന കമന്റുകള്‍ ഇവിടെത്തന്നെ സൂക്ഷിക്കട്ടെ.
നല്ലൊരു മാര്‍ഗ്ഗം പറഞ്ഞു തരണേ…

എന്റെ നാലുകെട്ടും തോണിയും: വേലിവേലി-കവിത-നന്നയി.

കാറ്റു വീശുന്നിടത്തൊക്കെ വേലി കെട്ടണ്ട കാര്യമില്ല.

കാറ്റു കൊള്ളാന്‍ ആര്‍ക്കാ ആഗ്രഹമില്ലാത്തത്.

കാറ്റ് കൊടുങ്കാറ്റാകാതെയും [...]

ലാപുട: വഴുക്ക്

ലാപുട: വഴുക്ക്

മഞ്ഞുമലയുടെ അടരുകള്‍ പരസ്പരം നോവിക്കാതെ വഴുതി നീങ്ങുന്നതുപോലെ, ഒരു കവിതയിലൂടെ, കാവ്യാനുഭവത്തിലൂടെ കടന്നു പോകുവാന്‍ ഇന്നവസരം കിട്ടി. ’ലാപുട’ എനിക്കൊരു വായനാ വിസ്മയമായിരുന്നു.

നിമീലിതനേത്രങ്ങള്‍ക്കുള്ളീല്‍ സ്വപ്നങ്ങളില്‍ നിന്നു സ്വപ്നങ്ങളിലേക്കു വഴുതി നീങ്ങുന്ന കണ്മണിയെ നിര്‍ന്നിമേഷനായി നോക്കിയിരിക്കുമ്പോള്‍ ഓരോരോ വഴുക്കലിനുമിടയില്‍ കവിതകള്‍ പിറവിയെടുത്തുകൊണ്ടേയിരിക്കുന്നു. അവയാണ് ജീവിതാനുഭവങ്ങളിലൂടെ വഴുതിയൊഴുകി പലതരത്തിലുള്ള കാവ്യപ്രവാഹങ്ങളായിത്തീരുന്നത്. സര്‍ഗ്ഗധനനായ ഓരോ കവിയും ഓരോ കാവ്യപ്രവാഹമാണ്. അങ്ങനെയൊരു പ്രവാഹമായി ലാപുട നമ്മുടെയുള്ളിലേക്കൊഴുകിയെത്തുമ്പോള്‍ അതിലാറാടി രസിക്കാനല്ലാതെ കരയിലിരുന്ന് കല്ലെടുത്തെറിയാന്‍ ഏതു സഹൃദയനാണ് കഴിയുക !

“കാഴ്ചയുടെ വരമ്പില്‍ നിന്ന്
നമ്മുടേതല്ലാത്ത [...]

സാരംഗിയുടെ കവിത-മൌനമാണിന്നു ഞാന്‍

mog.com
More about this song
Share

സാരംഗി, കവിത ചൊല്ലുമ്പോള്‍…….

മരണച്ചിലമ്പിന്‍ കിലുക്കമല്ല
ചിറകറ്റ സ്വപ്നച്ചിതകളല്ല

പൂനിലാത്തൂവ്വല്‍ തൊടുന്നപോലെ
പ്രേമാര്‍ദ്ര,മോമലിന്‍ കൊഞ്ചല്‍ പോലെ
ഒരു കുഞ്ഞു പുഞ്ചിരിച്ചേലു പോലെ
തിരുവോണ നാളിന്‍ കിനാവു പോലെ