കൃഷീക്കാര്‍

ഞായര്‍ ഞാറു നടുന്നേരം
തിങ്കള്‍ തെളിനീരേകുന്നു
ചൊവ്വ ചേറില്‍ ചാടാതെ
ബുധനോടൊത്തു വരമ്പത്ത്‌
വ്യാഴം വാഴത്തോട്ടത്തില്
‍വെള്ളി വരുന്നൂ വള്ളത്തില്‍
ശനിയോ തനിയേ നീന്തുന്നു
ഏഴു കൃഷിക്കാരിവരല്ലോ