ചാക്കോച്ചനും ചാരുകസേരയും

ചാരു കസേരയില്‍ ചാരിക്കിടക്കുവാന്‍
ചാക്കോച്ചനെത്തുന്നൂ
ചാരു കസേരയില്‍ ചാരിക്കിടക്കുമ്പോള്‍
‍ചാക്കോച്ചന്‍ വീഴുന്നൂ
ചാരുകസേരേടെ കമ്പുകളൂരിയ
ചാമി ചിരിക്കുന്നൂ

കളിക്കുടുക്ക, 28 മേയ്‌ 1999

കുഞ്ഞിപ്പൂച്ച

പൂച്ചേ പൂച്ചേ കുഞ്ഞിപ്പൂച്ചേ
വെള്ളയുടുപ്പില്‍ നടക്കും പൂച്ചേ
പമ്മിപ്പമ്മി പാലു കുടിച്ചും
എലിയെക്കണ്ടാലോടിയൊളിച്ചും
മേശക്കീഴില്‍ കാലു പിണച്ചും
മ്യാവൂ മ്യാവൂ കരയും പൂച്ചേ
ഒച്ചേം ബഹളോം നീയിനി വച്ചാ-
ലച്ഛന്‍ നിന്നെത്തല്ലും പൂച്ചേ…

കളിക്കുടുക്ക,1-15 മാര്‍ച്ച്‌ 1998

മാങ്ങയും മൂങ്ങയും

മൂങ്ങകള്‍ മൂന്നൊരു മാവിന്‍കൊമ്പില്‍
മൂളീക്കൂടിയിരിക്കുമ്പോള്‍
‍മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂന്നും മൂന്നും ആറായ്‌ മൂങ്ങകള്‍‍
മൂളിക്കൂടിയിരിക്കുമ്പോള്‍
‍മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ മൂന്നും മൂങ്ങകളാറും ചേര്‍ന്നാ
മൂങ്ങകളൊമ്പതിരിക്കുമ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോമൂങ്ങകളൊമ്പതുമൊപ്പം മൂന്നും
മൂങ്ങകള്‍ പന്ത്രണ്ടായപ്പോള്‍
‍മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകള്‍ പന്ത്രണ്ടൊപ്പം മൂന്നും
മൂങ്ങകള്‍ പതിനഞ്ചായപ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകള്‍ പതിനഞ്ചൊപ്പം മൂന്നും
മൂങ്ങകള്‍‍ പതിനെട്ടായപ്പോള്‍
മാങ്ങപറിക്കാന്‍ വന്നവരൊക്കെ
മാങ്ങയുമായിപ്പോകുന്നൂ…

കളിക്കുടുക്ക,

പാമ്പന്‍ചേട്ടനെ പറ്റിച്ചേ…

പേക്രോം പേക്രോം തവളച്ചാര്‍
‍പാട്ടും പാടിപ്പോകുമ്പോള്‍
‍പൊന്തക്കാട്ടില്‍ പമ്മിയിരു‍ന്നൊരു
പാമ്പന്‍ ചേട്ടന്‍ പറയുന്നൂ
“പച്ചയുടുപ്പിട്ടാടിപ്പാടി-
ച്ചാടി വരുന്നൊരു തവളക്കുട്ടനെ
വായിലൊതുക്കും ഞാന്‍”
പൊന്തക്കാടിന്‍ വെളിയില്‍ കണ്ടൂ
പാമ്പിന്‍ വാലാ തവളച്ചാര്‍
‍ഒറ്റച്ചാട്ടം പാമ്പന്‍ ചേട്ടനെ
പറ്റിച്ചോടി തവളച്ചാര്‍

കളിക്കുടുക്ക 1-15 ഡിസംബര്‍ 1997

വേലപ്പന്‍

വടയും വാങ്ങീ വേലപ്പന്‍വടിയൊന്നൂന്നി വരും വഴിയേവടിയും വേലീം പിടിവലിയായ്‌
വീണൂ വഴിയില്‍ വേലപ്പന്‍

കളിക്കുടുക്ക, 2 ജൂലൈ 1999