മണമില്ലാത്തൊരു പൂവാണേ
മധുവില്ലാത്തൊരു പൂവാണേ
മച്ചില്‍ തൂങ്ങണ പൂവാണേ
മൂവിതളുള്ളൊരു പൂവാണേ
മേലെ,പ്പൂവിതു ചുറ്റുമ്പോള്‍
മലര്‍ന്നുറങ്ങാന്‍ സുഖമാണേ
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍ | Leave a Comment »

നാലു കാലുള്ളവന്‍
നാവനക്കാത്തവന്‍
നാമുറങ്ങീടുവാന്‍
നമ്മെ,ച്ചുമക്കുവോന്‍
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍ | Leave a Comment »
വെളുവെളെ മിന്നണ തീക്കട്ട
വെട്ടം തൂകണ,തീക്കട്ട
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍ | Leave a Comment »
നാക്കിനു ചുറ്റും പല്ലുണ്ടേ
ഊക്കന്‍ മുക്കിലിരിപ്പുണ്ടേ
ലാക്കിനു തേങ്ങാമുറി കണ്ടാല്‍
കാക്കിരി പൂക്കിരി പൊടിയുണ്ടേ..
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍ | Leave a Comment »
ആളൊരിക്കലും കേറാത്ത വണ്ടി
ആയിരം കാലിലോടുന്ന വണ്ടി
ആളുതൊട്ടാല്‍ ചുരുളുന്ന വണ്ടി
ആരു ചൊല്ലും ഇതേതാണു വണ്ടി..?
Filed under: കടംകവിതകള്‍, ജന്തുഗീതങ്ങള്, ബാലകവിതകള്‍ | 2 Comments »
ചട്ടയണിഞ്ഞിന്നെങ്ങോട്ടാ..?
പട്ടാളത്തില്‍ ചേര്‍ന്നോ നീ..?
ചട്ടീം വാങ്ങീ വീട്ടില്‍ പോണോ..?
കട്ടിയുടുപ്പിതു തുന്നിച്ചോ..?
കളിക്കുടുക്ക, 1-15 ജനുവരി 1998
Filed under: കടംകവിതകള്‍, ജന്തുഗീതങ്ങള്, ബാലകവിതകള്‍ | 1 Comment »
കുണ്ടും കുഴിയും താണ്ടിവരും
വണ്ടു കണക്കൊരു കുന്ത്രാണ്ടം
മുന്നില്‍ ചക്രമൊരെണ്ണം താന്
പിന്നിലതെന്നാല്‍ രണ്ടെണ്ണം
ആളെക്കേറ്റണ മുണ്ടച്ചാര്
കുടുകുടു വണ്ടീ പേരെന്താ…?
കളിക്കുടുക്ക, 11 ജൂണ്‍ 1999
Filed under: കടംകവിതകള്‍, ബാലകവിതകള്‍, വണ്ടിപ്പാട്ടുകള് | Leave a Comment »
ടിക് ടിക് ടിക് ടിക് മന്ത്രം ചൊല്ലും
പെട്ടിക്കുള്ളില്‍ ചുറ്റുന്നോര്‍
നീണ്ടു മെലിഞ്ഞൊരു സന്യാസി
കൂടെക്കാണും ശിഷ്യന്മാര്‍
ഒന്നൊന്നായവരോടുമ്പോള്‍
ഒപ്പം സമയം പോകുന്നു
പാവക്കുട്ടി, ഏപ്രില്‍ 1999
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍ | Leave a Comment »