പൂക്കളം

ഒന്നേ, രണ്ടേ, മൂന്നേ, നാലെ-
ന്നോണാപ്പൂക്കള്‍ ചിരിക്കുമ്പോള്‍
‍അഞ്ചേ, ആറെ,ന്നാടിപ്പാടി-
പ്പൂക്കളിറുക്കാന്‍ കൊതിയുണ്ടോ…
ഏഴേ,യെട്ടെ,ന്നെണ്ണിയെടുക്കാ-
നെന്നോടൊപ്പം പോരുന്നോ
ഒമ്പത്‌, പത്തെ,ന്നത്തപ്പൂക്കള-
മൊത്തു രചിക്കാം മുറ്റത്ത്‌..

കളിക്കുടുക്ക, 4 സെപ്റ്റംബര്‍ 1998

ഒന്നുമൊന്നും…

ഒന്നുമൊന്നും രണ്ട്‌
പൂവിലുണ്ടു വണ്ട്‌
രണ്ടും രണ്ടും നാല്‌
അച്ഛനിട്ടൊരൂഞ്ഞാല്‍
മൂന്നും മൂന്നും ആറ്‌
അമ്മ വച്ച സാമ്പാര്
‍നാലും നാലും എട്ട്‌
തൂശനില വെട്ട്‌
അഞ്ചും അഞ്ചും പത്ത്‌
പന്തുരുട്ടാമൊത്ത്‌
കളിക്കുടുക്ക, 23 ഒക്ടോബര്‍ 1998