മണമില്ലാത്തൊരു പൂവാണേ
മധുവില്ലാത്തൊരു പൂവാണേ
മച്ചില്‍ തൂങ്ങണ പൂവാണേ
മൂവിതളുള്ളൊരു പൂവാണേ
മേലെ,പ്പൂവിതു ചുറ്റുമ്പോള്‍
മലര്‍ന്നുറങ്ങാന്‍ സുഖമാണേ
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍ | Leave a Comment »

നാലു കാലുള്ളവന്‍
നാവനക്കാത്തവന്‍
നാമുറങ്ങീടുവാന്‍
നമ്മെ,ച്ചുമക്കുവോന്‍
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍ | Leave a Comment »
വെളുവെളെ മിന്നണ തീക്കട്ട
വെട്ടം തൂകണ,തീക്കട്ട
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍ | Leave a Comment »
കണാ,മാട്ടം പാട്ടും കൂത്തും
ഓണക്കളികള്‍ സിനിമകളും
വേണേലല്പം വാര്‍ത്തയുമാകാം
ഓണാക്കട്ടെ ടി വി ഞാന്‍
Filed under: ഉപകരണപ്പാട്ടുകള്, ബാലകവിതകള്‍ | 2 Comments »
സ്വിച്ചിട്ടാലെന്നടുത്തോടിയെത്തും മെല്ലെ
മച്ചിലെ കാറ്റാടിപ്പൂവില്‍ നിന്നും
ഒച്ചയുണ്ടാക്കാതെന്‍ കണ്ണിമയ്ക്കുള്ളിലേ-
യ്ക്കൊച്ചിനെപ്പോലെ മയക്കമായി.
Filed under: ഉപകരണപ്പാട്ടുകള്, ബാലകവിതകള്‍ | 5 Comments »
നാക്കിനു ചുറ്റും പല്ലുണ്ടേ
ഊക്കന്‍ മുക്കിലിരിപ്പുണ്ടേ
ലാക്കിനു തേങ്ങാമുറി കണ്ടാല്‍
കാക്കിരി പൂക്കിരി പൊടിയുണ്ടേ..
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍ | Leave a Comment »
പത്രോസ്സു ചേട്ടന്റെ റേഷന്‍ കടയിലെ
പാത്രങ്ങള്‍ കൊണ്ടുള്ള ത്രാസ്സു കണ്ടോ
പൊങ്ങുന്നൊരു പാത്രം താഴുന്നൊരു പാത്രം
അങ്ങോട്ടുമിങ്ങോട്ടും സൂചിയാട്ടം
കളിക്കുടുക്ക,1-15 മേയ്1998
Filed under: ആള്പ്പാട്ടുകള്, ഉപകരണപ്പാട്ടുകള്, ബാലകവിതകള്‍ | Leave a Comment »
കുട്ടികളൊത്തിരി പെട്ടിയിതില്‍
മുട്ടിക്കൂടിയിരിക്കുന്നൂ
പെട്ടീം കുട്ടീം മുട്ടുമ്പോള്‍
കിട്ടും കിട്ടും തരി വെട്ടം.
Filed under: ഉപകരണപ്പാട്ടുകള്, ബാലകവിതകള്‍ | 6 Comments »
ടിക് ടിക് ടിക് ടിക് മന്ത്രം ചൊല്ലും
പെട്ടിക്കുള്ളില്‍ ചുറ്റുന്നോര്‍
നീണ്ടു മെലിഞ്ഞൊരു സന്യാസി
കൂടെക്കാണും ശിഷ്യന്മാര്‍
ഒന്നൊന്നായവരോടുമ്പോള്‍
ഒപ്പം സമയം പോകുന്നു
പാവക്കുട്ടി, ഏപ്രില്‍ 1999
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍ | Leave a Comment »