Posted on December 11, 2006 by Raji Chandrasekhar
ഞായര്‍ കെട്ടിയൊരൂഞ്ഞാലില്‍
തിങ്കളിരുന്നൊന്നാടുമ്പോള്‍
ചൊവ്വ പറഞ്ഞൂ വീഴല്ലേ
ബുധനോ ബഹളം വയ്ക്കുന്നൂ
വ്യാഴം വേഗം വന്നാട്ടേ
വെള്ളി വിളിച്ചൂ ശനിയേയും
ശനിയോ ശരി ശരിയെന്നോതി
ആഴ്ചകളൂഞ്ഞാലാടുന്നൂ
കളിക്കുടുക്ക,1-15 ജനുവരി 1998
Filed under: ആഴ്ചപ്പാട്ടുകള്, ബാലകവിതകള്‍ | Leave a Comment »
Posted on December 11, 2006 by Raji Chandrasekhar
ഞായര്‍ ഞാറു നടുന്നേരം
തിങ്കള്‍ തെളിനീരേകുന്നു
ചൊവ്വ ചേറില്‍ ചാടാതെ
ബുധനോടൊത്തു വരമ്പത്ത്
വ്യാഴം വാഴത്തോട്ടത്തില്
വെള്ളി വരുന്നൂ വള്ളത്തില്‍
ശനിയോ തനിയേ നീന്തുന്നു
ഏഴു കൃഷിക്കാരിവരല്ലോ
Filed under: ആഴ്ചപ്പാട്ടുകള്, കൃഷിപ്പാട്ടുകള്‍, ബാലകവിതകള്‍ | Leave a Comment »