വിത്തു വിതയ്ക്കാം

ഒന്നിനു വേഗമെഴുന്നേല്‍ക്കാംരണ്ടിനു കൈകള്‍ നീട്ടീടാംമൂന്നിനു മുന്നില്‍ നിന്നീടാം
നാലിനു നന്നായ്‌ പാടീടാം
അഞ്ചിനു ബഞ്ചിലിരുന്നീടാം
ആറിനി,രുന്നൊന്നാടീടാം
ഏഴിനു വീണ്ടുമെണീറ്റീടാം
എട്ടിനു മുട്ടു മടക്കീടാം
ഒമ്പതിനമ്പു തൊടുത്തീടാം
പത്തിനു വിത്തു വിതച്ചീടാം

കളിച്ചെപ്പ്‌, മാര്‍ച്ച് 1999