Posted on July 19, 2007 by Raji Chandrasekhar
വപുസ്സിലന്ത്യ ബിന്ദുവും തുടിച്ചിടും ദിനം വരെന്‍തപസ്സിനേക മൂര്‍ത്തി ഭാരതാംബ മാത്രമാകണംവിപത്തിലും വെടിഞ്ഞിടാത്ത തീവ്ര ദീക്ഷയില്‍ സ്വയംതപിച്ചെരിഞ്ഞതാണു നിന്റെ ജീവിതം സമുജ്ജ്വലം
ക്ഷണം ക്ഷണം പഥങ്ങളൊക്കെ ദുര്‍ഗ്ഗമങ്ങളാകിലുംപിണങ്ങി മാറി,യുറ്റവര്‍ സഖാക്കളും മറക്കിലുംതുണച്ചു ധ്യേയപൂര്‍ത്തി കൈവരിക്കുവാനൊരുള്‍ക്കരു-ത്തുണര്‍ത്തിടും മഹസ്സു നിന്റെ ജീവിതം സമുജ്ജ്വലം
പടയ്ക്കൊരുങ്ങി സേനകള്‍ നിരന്നു മുന്നിലെത്തവെപിടഞ്ഞൊളിക്കു,മാത്മ ഭീതിയെക്കളഞ്ഞുടന്‍അടര്‍ക്കളത്തിലഗ്നി ചിന്നു,മായിരം യുവാക്കളില്‍പടര്‍ന്നു കത്തിടുന്നു നിന്റെ ജീവിതം സമുജ്ജ്വലം
Filed under: കവിത, ദേശഭക്തി ഗീതങ്ങള്‍ | Leave a Comment »
Posted on July 14, 2007 by Raji Chandrasekhar
പാവനം കാവി,പ്പൊന്‍പതാകതന്‍കാവലിന്നായി ജീവിതംആകെ,യര്‍പ്പിതം നിന്‍ വഴി ഞാനുംപൂകട്ടെ രാഷ്ട്രനായകകര്‍മ്മജാലം നിന്‍ നിത്യ നിസ്വാര്‍ത്ഥനിര്‍മ്മലജ്യോതിജ്ജ്വാലകള്‍പാറിവന്നതി,ലെണ്ണയായ് ഞാനുംമാറട്ടെ രാഷ്ട്രനായകആകെ,യല്പ,മി, ജ്ജീവിതം മുന്നി-ലാകെ,യുത്ക്കട സാഗരംനീ തരും ശക്തി,യുള്‍ക്കൊണ്ടു തീര്‍ക്കുംസേതു ഞാന്‍ രാഷ്ട്രനായകഅന്ധകാരത്തി,ലാസുര ശക്തിപത്തി നീര്‍ത്തി നിന്നാടവെകേശവപദ,മൊന്നുതാ,നെന്നു-മാശ്രയം രാഷ്ട്രനായക
Filed under: കവിത, ദേശഭക്തി ഗീതങ്ങള്‍ | Leave a Comment »
Posted on July 13, 2007 by Raji Chandrasekhar
മതിയി,ലുജ്ജ്വലാദര്‍ശ,മജ്ജീവിതംമതി, മരണം വരേക്കും നയിക്കുവാന്‍ചതിയി,ലെങ്ങളെ,ത്തമ്മിലകറ്റിയോര്‍മതിലു ചുറ്റിലും കെട്ടിയടച്ചവര്‍അവ,രുറങ്ങിക്കിടക്കും ജനങ്ങളെ-ക്കവരുവാന്‍ കച്ചകെട്ടിത്തിരിച്ചവര്‍ജന,മുണര്‍ന്നേറ്റവരോ,ടെതിര്‍ക്കണംമനസ്സിലുത്ക്കട മോഹം വളര്‍ത്തി നീ.അതിനു വേണ്ടി നിന്‍ ജീവിതമാകെയുംകതിരു ചിന്നിടും സൂര്യനെപ്പോലെ നീസ്വയ,മെരിഞ്ഞും പ്രകാശം പരത്തിയുംഭയ,മകറ്റും പ്രഭാവം ചെലുത്തിയുംഇനിയു,മാത്മ സമര്‍പ്പണം ചെയ്യുവാന്‍തുനിയു,മായിരം ദീപം കൊളുത്തി നീമതിയി,ലുജ്ജ്വലാദര്‍ശ,മജ്ജീവിതംമതി, മരണം വരേക്കും നയിക്കുവാന്‍
Filed under: കവിത, ദേശഭക്തി ഗീതങ്ങള്‍ | Leave a Comment »
Posted on July 1, 2007 by Raji Chandrasekhar
മാന,മന,ധന,തനുവുമൊപ്പം
ജീവനും നിനക്കര്‍പ്പിതം
എങ്കിലുമെന്‍ മാതൃഭൂമീ
ഇനിയുമേകാന്‍ വെമ്പു ഞാന്‍
അമ്മയോടെന്‍ കട,മനേകം
ഞാന്‍ വെറുമൊരകിഞ്ചനന്‍
എങ്കിലുമുണ്ടുള്ളിലിന്നെ-
ന്നമ്മയോടൊരു പ്രാര്‍ത്ഥന
താല,മതിലെന്‍ ശിരസ്സൊരുക്കി-
ക്കാഴ്ചയായങ്ങേകവെ
സ്വീകരിക്കുക സദയമിവനുടെ
ആത്മബലിതന്നര്‍ച്ചന
ഗാനമായ് നിന്‍ കാല്ക്കലെന്നുടെ
പ്രാണനേകുന്നഞ്ജലീ
എങ്കിലുമെന്‍ മാതൃഭൂമീ
ഇനിയുമേകാന്‍ വെമ്പു ഞാന്‍
മൂര്‍ച്ച കൂട്ടാം വാളുകള്‍ക്കിനി
വൈകിടാതെയൊരല്പവും
ചേര്‍ത്തുകെട്ടാ,മരയില്‍ താവക
ഭക്തിയാകും പരിചയും
ചരണധൂളിയില്‍ നിന്നുമൊരുതരി
തിലകമായണിയുന്നു ഞാന്‍
നിറുകയില്‍ ചിര,മാശിസ്സിന്‍ തണു
തണലു നിന്‍ കര,മേകുക
സ്വപ്നമൊക്കെയു,മായുസ്സിന്‍ കണ-
കണവുമാരതി ചെയ്‍വു ഞാന്‍
എങ്കിലുമെന്‍ മാതൃഭൂമീ
ഇനിയുമേകാന്‍ വെമ്പു ഞാന്‍
അറുത്തെറിഞ്ഞീടട്ടെ ഞാനീ
മോഹബന്ധന,മൊക്കെയും
കരുത്തെനിക്കൊന്നേകണേ,യെന്‍
ഗേഹമേ പ്രിയ ദേശമേ
വിട തരേണം തവ തനയന്‍
പോയിടട്ടെ രണാങ്കണത്തില്‍
നിണമലരാല്‍ മാതൃപാദം
പൂജ ചെയ്യാനായി ഞാന്‍
നിനവുകളും കനവുകള്‍ തന്‍
പൂന്തോപ്പും നേദിതം
എങ്കിലുമെന്‍ മാതൃഭൂമീ
ഇനിയുമേകാന്‍ വെമ്പു ഞാന്‍
ആര്‍ത്തു വീണ്ടും ശത്രു നിരകള്‍
വന്നു ചുറ്റും നിറയവെ
ആര്‍ത്തിയോടവരമ്മയേയും
പങ്കുവയ്ക്കാന്‍ തുനിയവെ
വാളുമേന്തി [...]
Filed under: കവിത, ദേശഭക്തി ഗീതങ്ങള്‍ | 1 Comment »
Posted on July 1, 2007 by Raji Chandrasekhar
ഭാരതമലര്‍വാടിയില്‍ വിടരും
കോമളസൂനങ്ങള്‍
പാരിതു പാരം പരിമളമാലെ
പൂരിതമാക്കീടുംനന്ദയശോദാനന്ദന,നവനുടെ
കേളികളെന്നെന്നും
മന്ദമരുത്തിന്‍ കൈകളിലൂറും
തീര്‍ത്ഥകണം പോലെ
കരളില്‍ വീണു തളിര്‍ക്കും നവയുഗ-
ജീവിത സൂനങ്ങള്‍…
ദശരഥസുതനാ,യാസുര ദര്‍പ്പം
തീര്‍ക്കും നരവരന്നായ്
ദശമുഖമൊക്കെ,യരിഞ്ഞു മഹത്താം
ധര്‍മ്മം പോറ്റീടാന്‍
കാടും നഗരവുമൊക്കെ,സ്സമമായ്
കരുതും സൂനങ്ങള്‍…
എരിതീമുകളിലെറിഞ്ഞു വധിക്കാന്‍
വൈരികളെത്തുമ്പോള്‍
നരസിംഹങ്ങള്‍ തൂണില്‍ നിന്നും
ചേതനയാര്‍ന്നുണരാന്
നാരായണജനസേവയില്‍ നിത്യം
മുഴുകും സൂനങ്ങള്‍…
പരമോന്നത,മായീടണമെന്നുടെ
രാഷ്ട്ര,മതിന്നായി
നിരാകുലം ചിരതപസ്സു ചെയ്യും
ധ്രുവനായ് തീര്‍ന്നീടാന്‍
പാവനമാമൊരു കര്‍മ്മത്തില്‍ സ്വയ-
മര്‍പ്പിത സൂനങ്ങള്‍
Filed under: കവിത, ദേശഭക്തി ഗീതങ്ങള്‍ | Leave a Comment »
Posted on June 19, 2007 by Raji Chandrasekhar
അമ്മയ്ക്കാരതിയേകാനാദര്‍ശത്തി-ന്നരുണ പതാകയുമായ്ധ്യേയത്തില്‍ സ്വയ,മര്‍പ്പണമേകിയവീരവ്രതന്മാര്‍ നാം.പ്രതിബന്ധങ്ങളൊരായിരമെണ്ണംപ്രതിദിനമെത്തി വിളിക്കട്ടെപ്രപാതമായവ തട്ടിനിരത്തിപ്രയാണ,മെങ്ങള്‍ തുടര്‍ന്നീടുംപ്രദേശ ഭാഷാ ഭേദ,മകറ്റുംപ്രഭാതഭേരി മുഴക്കീടുംധ്യേയത്തില്‍ സ്വയ,മര്‍പ്പണമേകിയവീരവ്രതന്മാര്‍ നാം.വിശാല നീലാകാശം പോലെവിശുദ്ധിയുള്ളില്‍ നിറച്ചീടുംവിഷാന്ധകാരം വഴിയില്‍ വിതയ്ക്കുംവിഷാദ ഭാവന നീക്കീടുംവിഭാഗചിന്തകള്‍ വൈരുധ്യങ്ങള്‍വിരോധ,മൊക്കെ മറന്നീടുംധ്യേയത്തില്‍ സ്വയ,മര്‍പ്പണമേകിയവീരവ്രതന്മാര്‍ നാം.വിദൂര കാനനഗുഹകള്‍ക്കുള്ളില്‍ജ്വലിച്ചൊരാര്‍ഷപ്രഭവങ്ങള്‍വിളിച്ചുണര്‍ത്തിയ കൈനിലതോറുംവിളങ്ങിടും തിരിനാളങ്ങള്‍ വിനമ്ര ഗാഥകളിതിഹാസത്തിന്‍വിഭാതശോഭാ കിരണങ്ങള്‍ധ്യേയത്തില്‍ സ്വയ,മര്‍പ്പണമേകിയവീരവ്രതന്മാര്‍ നാം.
Filed under: കവിത, ദേശഭക്തി ഗീതങ്ങള്‍ | 1 Comment »
Posted on June 19, 2007 by Raji Chandrasekhar
ഇവിടിന്നു,മായിരം തരുണ ചിത്തങ്ങ,ളടി-പണിയുന്ന മന്ത്രമുയിരൊടെ,യുണ്ടേ…ഇവിടിന്നു,മായിരം പാണിപാദങ്ങളൊരുകവിതയ്ക്കു താളമിടുന്നുമുണ്ടേ…
ഇവിടെ,ക്കിഴക്കിന്‍ തുടുപ്പും പടിഞ്ഞാറു കാവി-പ്പുടവയുടുക്കുന്നൊരന്തിയുംഇരുളും നിലാവും ഉഡുക്കളും നിത്യംവലം വച്ചിടുന്നൊരു ക്ഷേത്രമുണ്ടേ…
ഇവിടെ വന്നമ്മയ്ക്കു രക്ത പുഷ്പങ്ങളാ-ലവിരാമ,മര്‍ച്ചന ചെയ്തു മക്കള്‍ഇവിടിന്നു,മവരുടെ പുണ്യസ്മൃതികളി-ലുണരുന്നു പുളകത്തിന്നങ്കുരങ്ങള്‍….
Filed under: കവിത, ദേശഭക്തി ഗീതങ്ങള്‍ | Leave a Comment »