നീരാഞ്ജനം

നീരാഞ്ജനം
വൃത്തിയാക്കിയ നാളികേരം ഉടച്ച്, വെള്ളം കളഞ്ഞ്, രണ്ടു മുറിയാക്കി, അവയില്‍ എള്ള് കിഴികെട്ടി നെയ്യില്‍ മുക്കിയോ നെയ്യൊഴിച്ചോ വച്ച് കത്തിക്കുന്നതാണ് നീരാഞ്ജനം.
കത്തിത്തീരുന്നതുവരെ ശനീശ്വര സ്തോത്രങ്ങളോ ഈശ്വരാധീനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രമോ ജപിക്കേണ്ടത് അത്യാവശ്യമാണ്.
നീരാഞ്ജനം കത്തിക്കുമ്പോള്‍ കൃത്യനിഷ്ഠ പാലിക്കേണ്ടതുണ്ട്.
ഉദ്ദിഷ്ഠ കാര്യസിദ്ധിക്ക് 41 ദിവസംതുടര്‍ച്ചയായി നീരാഞ്ജനം കത്തിക്കണം.
വീട്ടില്‍തന്നെ കത്തിക്കുന്നതാണ് ഉത്തമം.
തടസ്സങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ടെങ്കില്‍, ഉപാസനയും ആത്മാര്‍ത്ഥതയും ഉള്ളവരെ മുന്‍കൂര്‍ പണമോ പൂജാ സാമഗ്രികളോ നല്കി ഈ ചുമതല ഏല്പിക്കുനാതാണ് നല്ലത്. എന്നാലും വീട്ടിലിരുന്ന് ദിവസത്തില്‍ ഒരുനേരമെങ്കിലും ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം വായിക്കുവാന്‍ സമയം [...]

ശനീശ്വരന്‍ രാശി മാറുകയാണ്

ശനീശ്വരന്‍ രാശി മാറുകയാണ്

2007 സെപ്റ്റംബര്‍ 16-ന് കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കാണ് മാറ്റം. ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ശനിയുടെ രാശിമാറ്റം ദുരിതപൂര്‍ണ്ണമാകാനിടയുണ്ട്.

കര്‍ക്കടകം (പുണര്‍തം മുക്കാല്‍ ഭാഗം, പൂയം, ആയില്യം ) , ചിങ്ങം ( മകം, പൂരം, ഉത്രം കാല്‍ ഭാഗം ), കന്നി (ഉത്രം മുക്കാല്‍ ഭാഗം, അത്തം, ചിത്തിര അര ഭാഗം) കൂറുകാര്‍ക്ക് ഇപ്പോള്‍ ഏഴരശ്ശനിക്കാലമാണ്.

ഇതില്‍ കന്നിക്കൂറുകാര്‍ക്ക് ഏഴരശ്ശനി ആരംഭിക്കുന്നതേയുള്ളു.

ചിങ്ങക്കൂറുകാര്‍ ഏഴരാണ്ടശ്ശനിയുടെ ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്ക് [...]

ശനിബാധ അഥവാ ശനിദോഷം

ശനിബാധ അഥവാ ശനിദോഷം
ബഹുഭൂരിപക്ഷം ജനങ്ങളേയും ബാധിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു ദോഷമാണല്ലൊ ശനിബാധ അഥവാ ശനിദോഷം. അഷ്ടമശ്ശനി, കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍ ശനി ബാധയേല്ക്കാത്തവര്‍ വിരളമാണ്.
ഏഴരശ്ശനി

ഓരോരുത്തരുടേയും കൂറിലും കൂറിന്റെ പന്ത്രണ്ട്, രണ്ട് ഭാവങ്ങളിലുമായ് ശനി സഞ്ചരിക്കുന്ന ഏഴര ക്കൊല്ലമാണ് ഏഴരശ്ശനി അഥവാ ഏഴരാണ്ടശ്ശനി എന്നറിയപ്പെടുന്നത്. ശനി പന്ത്രണ്ടിലും രണ്ടിലും നില്ക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുക ജന്മത്തില്‍ (കൂറില്‍) സഞ്ചരിക്കുന്ന രണ്ടരക്കൊല്ലമാണ്. അന്യദേശവാസം, പ്രവൃത്തികളില്‍ ഉദാസീനത, മേലധികാരികളുടെ അതൃപ്തി, സ്ഥാനചലനം, തൊഴില്‍ നഷ്ടം, രോഗം, [...]