മഹാലക്ഷ്മ്യഷ്ടകം ജപിക്കേണ്ട രീതി

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം
നിത്യജീവിതത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ദുഃഖങ്ങളും ദുരിതങ്ങളും നമ്മെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സാകെ അസ്വസ്ഥം ! ശരീരത്തിനോ ബലക്കുറവും ക്ഷീണവും. ആകപ്പാടെ ഒരു മന്ദത ! ഉന്മേഷക്കുറവ് ! ബുദ്ധിയും വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്തോ ഒരു തകരാറ്. നല്ല വരുമാനമുണ്ട്, എന്നാല്‍ പണം കൈയ്യില്‍ നില്ക്കുന്നില്ല. കുടുംബജീവിതത്തിലാണെങ്കില്‍ അശാന്തിയുടെ സുനാമി……….!
എന്താണൊരു പോംവഴി ?
പോംവഴിയുണ്ട് വിശദമാക്കാം.

മനുഷ്യദുഃഖങ്ങളുടെ മൂലകാരണം ദാരിദ്ര്യമാണെന്ന് മഹത്തുക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് സമ്പത്തുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതല്ല. നഷ്ടം, പദവി [...]

മഹാലക്ഷ്മ്യഷ്ടകം

മഹാലക്ഷ്മ്യഷ്ടകം

നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.
നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീസര്‍വ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.
സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ട ഭയങ്കരീസര്‍വ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ.
ആദ്യന്തരഹിതേ ദേവീ ആദിശക്തി മഹേശ്വരീയോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ.
സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തിപ്രദായിനീമന്ത്രമൂര്‍ത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ.
സ്ഥൂലസൂക്ഷ്മ മഹാരൌദ്രേ മഹാശക്തി മഹോദരേമഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണീപരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.
ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.

നീരാഞ്ജനം

നീരാഞ്ജനം
വൃത്തിയാക്കിയ നാളികേരം ഉടച്ച്, വെള്ളം കളഞ്ഞ്, രണ്ടു മുറിയാക്കി, അവയില്‍ എള്ള് കിഴികെട്ടി നെയ്യില്‍ മുക്കിയോ നെയ്യൊഴിച്ചോ വച്ച് കത്തിക്കുന്നതാണ് നീരാഞ്ജനം.
കത്തിത്തീരുന്നതുവരെ ശനീശ്വര സ്തോത്രങ്ങളോ ഈശ്വരാധീനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രമോ ജപിക്കേണ്ടത് അത്യാവശ്യമാണ്.
നീരാഞ്ജനം കത്തിക്കുമ്പോള്‍ കൃത്യനിഷ്ഠ പാലിക്കേണ്ടതുണ്ട്.
ഉദ്ദിഷ്ഠ കാര്യസിദ്ധിക്ക് 41 ദിവസംതുടര്‍ച്ചയായി നീരാഞ്ജനം കത്തിക്കണം.
വീട്ടില്‍തന്നെ കത്തിക്കുന്നതാണ് ഉത്തമം.
തടസ്സങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ടെങ്കില്‍, ഉപാസനയും ആത്മാര്‍ത്ഥതയും ഉള്ളവരെ മുന്‍കൂര്‍ പണമോ പൂജാ സാമഗ്രികളോ നല്കി ഈ ചുമതല ഏല്പിക്കുനാതാണ് നല്ലത്. എന്നാലും വീട്ടിലിരുന്ന് ദിവസത്തില്‍ ഒരുനേരമെങ്കിലും ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം വായിക്കുവാന്‍ സമയം [...]

ശനീശ്വരന്‍ രാശി മാറുകയാണ്

ശനീശ്വരന്‍ രാശി മാറുകയാണ്

2007 സെപ്റ്റംബര്‍ 16-ന് കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കാണ് മാറ്റം. ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ശനിയുടെ രാശിമാറ്റം ദുരിതപൂര്‍ണ്ണമാകാനിടയുണ്ട്.

കര്‍ക്കടകം (പുണര്‍തം മുക്കാല്‍ ഭാഗം, പൂയം, ആയില്യം ) , ചിങ്ങം ( മകം, പൂരം, ഉത്രം കാല്‍ ഭാഗം ), കന്നി (ഉത്രം മുക്കാല്‍ ഭാഗം, അത്തം, ചിത്തിര അര ഭാഗം) കൂറുകാര്‍ക്ക് ഇപ്പോള്‍ ഏഴരശ്ശനിക്കാലമാണ്.

ഇതില്‍ കന്നിക്കൂറുകാര്‍ക്ക് ഏഴരശ്ശനി ആരംഭിക്കുന്നതേയുള്ളു.

ചിങ്ങക്കൂറുകാര്‍ ഏഴരാണ്ടശ്ശനിയുടെ ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്ക് [...]

ശനിബാധ അഥവാ ശനിദോഷം

ശനിബാധ അഥവാ ശനിദോഷം
ബഹുഭൂരിപക്ഷം ജനങ്ങളേയും ബാധിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു ദോഷമാണല്ലൊ ശനിബാധ അഥവാ ശനിദോഷം. അഷ്ടമശ്ശനി, കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍ ശനി ബാധയേല്ക്കാത്തവര്‍ വിരളമാണ്.
ഏഴരശ്ശനി

ഓരോരുത്തരുടേയും കൂറിലും കൂറിന്റെ പന്ത്രണ്ട്, രണ്ട് ഭാവങ്ങളിലുമായ് ശനി സഞ്ചരിക്കുന്ന ഏഴര ക്കൊല്ലമാണ് ഏഴരശ്ശനി അഥവാ ഏഴരാണ്ടശ്ശനി എന്നറിയപ്പെടുന്നത്. ശനി പന്ത്രണ്ടിലും രണ്ടിലും നില്ക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുക ജന്മത്തില്‍ (കൂറില്‍) സഞ്ചരിക്കുന്ന രണ്ടരക്കൊല്ലമാണ്. അന്യദേശവാസം, പ്രവൃത്തികളില്‍ ഉദാസീനത, മേലധികാരികളുടെ അതൃപ്തി, സ്ഥാനചലനം, തൊഴില്‍ നഷ്ടം, രോഗം, [...]

മത്സരപ്പരീക്ഷകളും ജ്യോതിഷവും

ഇത് മത്സരപ്പരീക്ഷകളുടെ കാലമാണ്. വിവിധ എന്‍ട്രന്‍സ്‍ പരീക്ഷകള്‍, യു. ജി. സി., ജെ. ആര്‍. എഫ്., നെറ്റ്, സെറ്റ് , പി. എസ്. സി പരീക്ഷകള്‍ എന്നിങ്ങനെ എത്രയെത്ര മത്സരപ്പരീക്ഷകളാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടുവാനുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗലബ്ധിക്കും ഉദ്യോഗ സ്ഥര്‍ക്ക് പ്രമോഷനും മറ്റുമായും പലതരം മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കേണ്ടി വരുന്നുണ്ട്. ഈ അവസരത്തില്‍ ആത്മവിശ്വാസത്തോടെയുള്ള കഠിന പ്രയത്നത്തിനു മേമ്പൊടിയായി ജ്യോതിഷോ പദേശവും കൂടി സ്വീകരിക്കുന്നത് നന്നായിരിക്കും. ബുദ്ധിയുടെ മാറ്റുരക്കുന്നവയാണ് മത്സരപ്പരീക്ഷകള്‍. അതുകൊണ്ട് മത്സരങ്ങളെയും മത്സരപ്പരീക്ഷകളെയും പറ്റി ചിന്തിക്കുമ്പോള്‍ ബുദ്ധി-പ്രതിഭാ [...]