സര്‍ഗ്ഗാത്മകത മുരടിച്ചതല്ല….

ബ്ലോഗിങ്ങിന്റെ ലഹരിയില്‍ മുങ്ങിയും പൊങ്ങിയും ഒഴുകി നടക്കുന്നതിന്നിടെ മറ്റു ചില കാര്യങ്ങള്‍ അല്പം തകരാറിലായിയെന്നു തോന്നി.
41 ദിവസത്തെ വ്രതമായിരുന്നു  പ്രതിവിധിയായി കണ്ടത്.  ജപവും ഉപാസനയുമായി ദിവസങ്ങള്‍ അതിവേഗം കടന്നു പോയി.
പ്രശ്നാപഗ്രഥനത്തിലും പരിഹാര ചിന്തകളിലും സ്പര്‍ശചികിത്സയിലും ശരീരവും മനസ്സും മുങ്ങി നിവര്‍ന്ന നാളുകള്‍..
പുതിയൊരുണര്‍വ്വും ഉന്മേഷവും പുഞ്ചിരിയായി വിടര്‍ന്ന മുഖങ്ങള്‍ മുന്നില്‍ ദൈവനിയോഗത്തിന്റെ ചാരിതാര്‍ത്ഥ്യമായി.
ഞാന്‍ തൊടുമ്പോള്‍, തൊട്ടു തലോടുമ്പോള്‍ ആളുകള്‍ക്ക് രോഗം മാറുന്നതെങ്ങനെ.. എന്തുകൊണ്ട് … എന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഒരുത്തരം നല്കാന്‍, ഇപ്പോള്‍ എനിക്കാവില്ല. പക്ഷെ [...]

ഒരു മാസത്തിനു ശേഷം…

വീണ്ടും പുതിയ സ്കൂളിലേയ്ക്കു മാറ്റമായി.
സ്പ്ലെന്റര്‍ കൊടുത്ത് ഭാര്യയ്ക്ക് ’ഹോണ്ട ഡിയൊ’ വാങ്ങി. അതു കിട്ടേണ്ട താമസം, എന്നെ അതിശയിപ്പിച്ചുകൊണ്ട്, വലിയ സന്തോഷത്തോടെ പെട്ടെന്നു തന്നെ ഡ്രൈവിംഗ് വശമാക്കി, ഇപ്പോള്‍ അതിലാണ് യാത്ര, ഞാന്‍ ട്രെയിനിലും.
ഇങ്ങനെ എന്തൊക്കെയൊ തിരക്കുകള്‍ കാരണം ഒരുമാസം ഇടവേള നല്കേണ്ടിവന്നു, എന്റെ പ്രിയപ്പെട്ട ബ്ലോഗിങ്ങിന്.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി എന്റടുത്തെത്തുന്നവര്‍ക്ക്, വളരെയധികം ആത്മവിശ്വാസം പകര്‍ന്നു കൊടുക്കുമ്പോള്‍, അവരുടെ പോസിറ്റീവ് ഫീഡ്‍ബാക്കുകളും വിശ്വാസവും സ്പര്‍ശചികിത്സയുടെ സാദ്ധ്യതകള്‍ കൂടി പരീക്ഷിക്കേണ്ട അവസരങ്ങളൊരുക്കുന്നു.  സ്പര്‍ശം കൊണ്ട് സൌഖ്യം ലഭിക്കുന്നതായും കാണുന്നുണ്ട്. 
എല്ലാം [...]

ആയിരത്തിയെട്ടു കമന്റുകള്‍

ഞാന്‍ ചോദിക്കുന്നതുകൊണ്ട് നിങ്ങള്‍ തരുമെന്നെനിക്കറിയാം.

ഇതൊരു ഗൌരവമുള്ള പോസ്റ്റാണ്.

കവിതയ്ക്കു കമന്റിടാന്‍ പ്രയാസമാണ്. എനിക്കാണെങ്കില്‍ രസകരമായി ഗദ്യമെഴുതാനുമറിയില്ല.

ചെറുപ്പം മുതലേയുള്ള മസില്‍ പിടുത്തം തമാശയ്ക്കു വഴി മാറുന്നുമില്ല. ബ്ലോഗുകള്‍ വായിക്കാന്‍ തൂടങ്ങിയതിനുശേഷം അല്പസ്വല്പം വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.

അതുകൊണ്ടു മാത്രം ഇതൊരു ഗൌരവമുള്ള പോസ്റ്റാകണമെന്നില്ല.

ഇത് ഗൌരവമുള്ള പോസ്റ്റാകുവാന്‍ ആതിരത്തിയെട്ടു കമന്റുകള്‍ വേണം.
ഐശ്വര്യമുള്ള ആരെങ്കിലും ഒരാള്‍ തുടങ്ങിയാട്ടെ, ആയിരത്തിഏഴെണ്ണം പുറകെ വരും.

എങ്ങനെയാണു കമന്റുകള്‍ക്കു നമ്പറിടുന്നത് ..?
recent comments എങ്ങനെ പ്രദര്‍ശിപ്പിക്കാം ?
കമന്റുകളുടെ എണ്ണം കൂട്ടാനുള്ള എളുപ്പവഴികള്‍ എന്തൊക്കെയാണ് ? [...]

rajichandrasekhar.wordpress.com

ഞാന്‍ രഹസ്യലോകം വേര്‍ഡ്പ്രസ്സ് delete ചെയ്തു.

പകരം http://rajichandrasekhar.wordpress.com തുടങ്ങി.
സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍.
പുതിയ പോസ്റ്റുകള്‍ wordpress-ല്‍ വായിക്കുമല്ലൊ.

http://rajichandrasekhar.wordpress.com

ഞാന്‍ രഹസ്യലോകം വേര്‍ഡ്പ്രസ്സ് delete ചെയ്തു. പകരം http://rajichandrasekhar.wordpress.com തുടങ്ങി.സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍.പുതിയ പോസ്റ്റുകള്‍ wordpress-ല്‍ വായിക്കുമല്ലൊ.

ഔദ്യോഗിക ജീവിതം 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു

ഇന്ന് ആഗസ്റ്റ് 20,
എന്റെ ഔദ്യോഗിക ജീവിതം 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ആ സുദിനം, എല്ലാ ബ്ലോഗ് കുടുംബാംഗങ്ങളുമായും പങ്കുവയ്ക്കുകയാണ്,

ബൂലോഗം എന്റെ കുടുംബമായ് മാറുന്നു.

ഞാന്‍ ബ്ലോഗിലെത്തിയിട്ട് അധികം നാളുകളായില്ല. എന്നാലും ബൂലോഗം എന്റെ കുടുംബവും ബ്ലോഗര്‍മാര്‍ എന്റെ കുടുംബാംഗങ്ങളും ആയി മാറുന്ന അത്ഭുതപ്രതിഭാസം ആശ്ചര്യത്തോടെയാണ് ഞാന്‍ നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. കോട്ടയത്തുകാരനായ ഒരാള്‍ തിരുവനന്തപുരത്ത് വെട്ടുറോഡില്‍ താമസിക്കുകയും ആറ്റിങ്ങലിനടുത്ത് ഒരു സ്കൂളില്‍ ജോലി നോക്കുകയും ചെയ്യുമ്പോള്‍ തന്നെ, ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവരുമായി ആത്മബന്ധം പുലര്‍ത്തുകയും അവരുടെ കാര്യങ്ങളില്‍ ഇടപെടുകയും സഹകരിക്കുകയും ചെയ്യുന്നു. ഇന്നു ‍ഞാന്‍ മുന്‍ പരിചയമൊന്നുമില്ലായിരുന്ന ഒരാളുടെ വീട്ടില്‍ പോയിരുന്നു. അദ്ദേഹം ഡാഫഡില്‍ അംഗമാണ്. (ഷിബു, സജീവ് എടത്താടന്റെ പുസ്തകപ്രകാശനത്തിനുണ്ടായിരുന്നു. എനിക്ക് [...]

തസ്ലീമ നസ്റീന്‍ ആക്രമിക്കപ്പെട്ടു- ഹൈദരാബാദില്‍

തസ്ലീമ നസ്റീന്‍ ആക്രമിക്കപ്പെട്ടു.

ഹൈദരാബാദില്‍

എം. എല്‍. എ. മാരാണ് ആക്രമിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവോ…?

അക്രമത്തിലേര്‍പ്പെട്ടവരെ നിയമസഭയില്‍ നിന്ന് പുറത്താക്കേണ്ടതുണ്ടോ….?

ഇന്ന് ഹിരോഷിമ ദിനം

സാമ്രാജ്യത്വ അതിമോഹങ്ങളുടെ ദുരന്തഫലംമാനവരാശിക്കുമേല്‍ പടര്‍ന്നു കത്തിയത്……
ജനിതകവിക്ഷോഭങ്ങളിലൂടെ അംഗവൈകല്യമോ, മറ്റെന്തൊക്കെയോ ആയിതലമുറകളിലേക്ക് കൈമാറുമ്പോള്‍……
’തീഗുണ്ടു’കളും ’കൊടുവാളു’കളും മാറ്റിവച്ച്നമുക്കല്പസമയം മൌനമാചരിക്കാം.

ഹിരോഷിമ

ഒരു ബ്ലോഗ് സ്വപ്നം

പ്രാണസ്പന്ദങ്ങളും കാര്‍ട്ടൂണ്‍ കവിതകളും ഒഴിവാക്കി 75-ഓളം കവിതകള്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. പഴയ കവിതകള്‍ ഇനിയും ബാക്കിയുണ്ട്. ഇതിന്നിടയില്‍ ഒന്നോ രണ്ടോ പുതിയ കവിതകള്‍ ജന്മമെടുത്തിരുന്നു. പുതിയ കവിതകള്‍ക്ക് തീയ്യതി ചേര്‍ക്കുവാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഈ ചിങ്ങ മാസത്തിനു മുമ്പായി 108 എണ്ണം പോസ്റ്റ് ചെയ്യണം. അപ്പോഴും പഴയവ കുറെ ബാക്കിയുണ്ടാകും. “നിര്‍വ്വചനങ്ങള്‍” (One Line Posts) മാറ്റി നിര്‍ത്തി 1008 പോസ്റ്റുകള്‍ എന്നൊരു ലക്ഷ്യം അടുത്ത വര്‍ഷത്തേക്ക്. എല്ലാറ്റിനും പ്രേരണ, എനിക്കു വഴികാണിച്ചു തന്ന ബ്ലോഗ് പുലികളും [...]