ജനിതക വൈക്ലബ്യം

നിറത്തോടുള്ള അലര്‍ജി ഒരു ജനിതക വൈക്ലബ്യമായി തലമുറകളുടെ കോണിയിറങ്ങി വന്ന വഴിയാണ്
(തലയണരഹസ്യം, തലയണമന്ത്രമല്ല കേട്ടൊ മനസ്സിലാകാതിരുന്നതിന്റെ രഹസ്യവും മറ്റൊന്നായിരിക്കില്ല, യാത്രാ ക്ഷീണം കാണുമായിരിക്കും)
ദോശക്കടമുക്കിലൊരാള്‍ക്കൂട്ടം കണ്ട് എത്തിനോക്കിയത്.
വേണ്ടാത്തിടത്തൊക്കെ എത്തിനോക്കുന്നത് പണ്ടേയുള്ള ശീലമാണെന്ന് പുലിക്കറിയില്ലല്ലൊ. മൊഞ്ചന്മാരും മൊഞ്ചത്തികളും കൂടിയങ്ങനെ കലപിലാന്ന് ചലപിലാന്ന്…
ഇച്ചിരെ തീ ചോദിക്കാന്നു വച്ചപ്പൊ, ആരും മൈന്റു ചെയ്യണുമില്ല.
ഇത് ഇന്നത്തെയോ ഇന്നലത്തെയൊ കാര്യമാണോ…
ഭൂലോകം സൃഷ്ടിക്കപ്പെട്ട അന്നു മുതലെയുള്ളതാ..
ഒടേതമ്പുരാനായിട്ടു തുടങ്ങി വച്ചതാ…അല്ലേലും ഈ തമ്പുരാക്കന്മാരിങ്ങനാ…
ഇപ്പൊഴല്ലെ കാര്യം മനസ്സിലായത്.

ഇനി വൈക്ലബ്യം അടുത്ത [...]

………………………???

പാര്‍ട്ടി
പക്ഷം
പക്ഷമില്ലാ പാര്‍ട്ടി, പാര്‍ട്ടിയില്ലാ പക്ഷം
പണം, പദവി, പാര, പോരാ
……………………………………
പാര്‍ട്ടിയില്ല, പക്ഷമില്ല
ജനം, ജനത, യൊന്നുമില്ല

18-07-07

എനിക്കും കിട്ടണം കോടി

കോടി

ഇടത്തോട്ടുടുക്കാം
വലത്തോട്ടുടുക്കാം
ഏതാണു നല്ലത്……?

ഇടത്തോട്ടുടുക്കണോ…….
വലത്തോട്ടുടുക്കണോ……

ഇടതോ
വലതോ

ഏതായാലെന്താ…?!

എനിക്കും കിട്ടണം കോടി !

16-07-07

അ ക്ഷമ

എടാ കോവാല കിശ്നാ,,,,,,,,,,,
ഞങ്ങള്‍ ഷെമിച്ചിട്ടാ
അല്ലെങ്കില്‍ കാണാര്‍ന്നു,
നിന്റെ മഞ്ഞ കീര്‍ണത്

അ ക്ഷമ.

12-07-07

ആരും കണ്ടില്ല……….!

ഉരുള ഉരുട്ടി
വാഴ(ക്കു)ക്കൊല
അടുപ്പിന്റെ പാതകം

കണ്ടു
കണ്ടു, കണ്ടില്ല
കണ്ടില്ല

പോയവനും
പോക്കണമില്ലാത്തോര്‍ക്കും
പോയത്…

ആരും കണ്ടില്ല.

12-07-07

ആര്‍ക്കാണ് ബോധം…..?

കോവാലന്‍ :- ഞാന്‍ കാശുവാങ്ങിയെന്നോ എപ്പോള്‍…?
ചാക്കോച്ചന്‍:- ഞാന്‍ കാശു കൊടുത്തെന്നോ ആര്‍ക്ക്….?
കോവാലനു ഞാന്‍ കാശു കൊടുത്തിട്ടേയില്ല.
എന്താണു സംഭവിച്ചത് ?
അപകീര്‍ത്തിപ്പെടുത്താനുള്ള
ബോധപൂര്‍വ്വമായ
മഞ്ഞശ്രമം..!

ആര്‍ക്കാണ് ബോധം ?
കോവാലന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍
ഇനി ബോധമെന്തിന്…..?

12-07-07

നാലോ അഞ്ചോ കോടികള്‍

മലയപ്പുലയന്റെ മക്കള്‍ക്ക് കോടികള്‍ പോയിട്ട്, ഒരു വാഴപ്പഴം പോലും കിട്ടിയില്ല.
വാഴക്കുല ജന്മി കൊണ്ടുപോയി.മലയപ്പുലയന്റെ മക്കളും ചെറുമക്കളും വളര്‍ന്നു. അവര്‍ക്ക് പലരുടേയും കൈയ്യില്‍ നിന്ന് പലയിനത്തില്‍ കോടികള്‍ കിട്ടാന്‍ തുടങ്ങി.
വ്യവസ്ഥിതിയില്‍ വന്ന മാറ്റം…..
മലയപ്പുലയന്റെ ചെറുമക്കള്‍ക്കും ഓണത്തിന് നാലോ അഞ്ചോ കോടികള്‍ കിട്ടുന്നുണ്ട്.
അപ്പൊപ്പിന്നെ ഭരണവും പാര്‍ട്ടിയും കൈയ്യൂക്കുമൊക്കെയുള്ളവര്‍ക്ക് മൂന്നോ നാലോ കോടികള്‍ കിട്ടിയാല്‍ നമ്മളെന്തിന് അസൂയപ്പെടണം….?
നമുക്ക് നട്ടുനനച്ച് വളര്‍ത്താം…
വാഴക്കുലകള്‍ ജന്മിമാരെടുത്തോട്ടെ…

കാരണവര്‍


കാരണവസ്ഥാനത്തിനു വേണ്ടി കുടുംബക്കാര്‍ ഇങ്ങനെ കടിപിടി കൂടുമെന്ന് നാട്ടുകാരാരും കരുതിയിരിക്കില്ല.

കുടുംബത്തിന് മാന്യതയും അന്തസ്സുമൊക്കെ നേടിക്കൊടുത്ത പഴയ കാരണവരെ മാറ്റി നിര്‍ത്തി കാര്യസ്ഥന് ഭരിക്കണം. അനന്തരവന്മാരെയും സംബന്ധക്കാരെയും കൂട്ടുപിടിച്ച് അയാള്‍ രഹസ്യ നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാനായില്ല.നാട്ടുകാര്‍ പഴയ കാരണവരോടൊപ്പമായിരുന്നു.
എന്നിട്ടെന്തായി ………
കുടുംബം നോക്കാന്‍ കാരണവരെ സമ്മതിക്കുകയേയില്ലെന്നു
അനന്തരവന്മാര്‍ക്കും സംബന്ധക്കാര്‍ക്കും വാശി….