മാപ്പ്

വെറും വാക്കു നിന്നിളം ചിത്തം മുറിച്ചുവോനറും പൂക്കളില്‍ തന്‍ നഖപ്പാടു ചേര്‍ത്തുവൊവേദന പോക്കുവാനാളല്ല,യെങ്കിലും“വേദനിക്കുന്നു ഞാന്‍ ” മാപ്പു നീയേകുക

കൊടുംതീയിലെന്ന പോല്‍

തങ്കക്കിനാവുകള്‍ കണ്‍പീലികള്‍ പോലെതമ്മിലിഴകോര്‍ത്തു നിന്നൂ, തളച്ചിട്ടനിശ്വാസ നിര്‍വ്വാണ മന്ത്രം, തുളയ്ക്കുന്നനിശ്ശബ്ദതയുടെ ചേലാഞ്ചലത്തിലുംധീരമാ,യേകാഗ്രമായൊന്നു തൊട്ടുവോനീരവ,മേതോ കൊടുംതീയിലെന്ന പോല്‍

സന്ധ്യ

ക്ഷേത്രം വലം വച്ചു കല്‍ വിളക്കില്‍സ്നേഹദീപം ജ്വലിപ്പിച്ചു സന്ധ്യ

ചുറ്റിലും

അമ്പലക്കൈവിളക്കന്തിക്കു ദൂരത്തെ-യംബര മുറ്റത്തു തൂക്കുന്നൊരമ്പിളിരാഗലഹരിതന്നോണ നിലാവലരാഗം പകര്‍ന്നു നിറയ്ക്കട്ടെ ചുറ്റിലും

നീയെന്തിനെത്തീ

നീയെന്തിനെത്തീ, വിലങ്ങിട്ടു നിര്‍ത്തുവാ-നീ,യാത്ര തീരും വരേക്കെന്‍ മനസ്സിനെ…?

ഓര്‍ക്കാപ്പുറത്ത്

ഓര്‍ക്കാപ്പുറത്ത്ഒരു മഴ പോലെനീ പെയ്തു നിറയുന്നുനനഞ്ഞ മണ്ണിന്റെ പുതുമണംഇലപ്പടര്‍പ്പുകളുടെ നടനഹ്ലാദങ്ങള്‍പുല്‍നാമ്പുകളിലെ രോമഹര്‍ഷംഒരു നിമിഷം ഭൂതവും ഭാവിയും വര്‍ത്തമാനവുംഒന്നായിഴുകിച്ചേരുന്നുഓര്‍ക്കാപ്പുറത്ത്ഒരു മഴപോലെനീ പെയ്തൊഴിയുന്നു

തണലിന്റെ കുളിര്‍മഴ

ജനാലയ്ക്കപ്പുറം
ഉച്ചമയക്കത്തിലാണ്ട പ്രകൃതി

അങ്ങിങ്ങുലഞ്ഞഴിഞ്ഞ ഉടയാടകള്‍
മാറിലെ പച്ചയുടുപ്പില്‍
കാറ്റിന്റെ വിറയ്ക്കുന്ന കൈയ്യുകള്‍
ഇടയ്ക്കിടെ മലയുടെ വയര്‍ മടക്കുകള്‍
സൂര്യ കരങ്ങളെവിടെയും നീളുന്നു
ഉള്ളിലൊരു കൊടുങ്കാറ്റു വീശുന്നു

മരച്ചുവട്ടില്‍ വെയിലിന്റെ കുഞ്ഞുങ്ങള്‍
“കൊള്ളാം……കൊള്ളാം…!”
ഇലച്ചാര്‍ത്തുകള്‍ തലയാട്ടുന്നു
“ഞങ്ങള്‍ കാണുന്നുണ്ട്…!”
നീലാകാശത്ത് ഒരു തുണ്ട് പുഞ്ചിരി.

തണലിന്റെ കുളിര്‍മഴ.
വിരലുകളിലിളം കാറ്റുരുമ്മുന്നു.

ഇതു വെറും സ്നേഹം

ഇതു വെറും സ്നേഹം……ഇനിയു,മോരോരോ മിഴിമുനകളില്‍മൊഴിപ്പിണക്കത്തില്‍നിറവൊളികളില്‍നിനക്കു ഞാനിതു പകര്‍ത്തിവയ്ക്കുന്നു.ത്രസിക്കും കോശങ്ങള്‍-ക്കകത്തളങ്ങളില്‍മനസ്സില്‍ പ്രാണന്റെ പ്രണയതന്ത്രിയില്‍നിനക്കു ഞാനിതുപകര്‍ന്നു നല്കുന്നു.

15-07-07

വിന

ഇനി,യില്ല ഗാന,മൊന്നുംകനിവേ നിന്‍ കാതി,ലോതാന്‍ഒരു രാഗബിന്ദു,വുള്ളില്‍അതു മാത്ര,മുണ്ടു ബാക്കിതെളിവാന,മില്ല മേലെമൃദുശയ്യ,യില്ല താഴെമുന കൂര്‍ത്ത മുള്ളു മാത്രംവിന പോലെ കൂടെ ഞാനും.

നിനക്കു മാത്രമായ്

കരളിലെ വര്‍ണ്ണ സുഗന്ധങ്ങള്‍‍രാഗംതിരക്കുകള്‍താളക്കൊഴുപ്പുകള്‍മൌനമിടിപ്പുകള്‍ഒക്കെനിനക്കു മാത്രമായ്