നിന്നിലിന്നു ഞാന്‍

നിന്നിലിന്നു ഞാന്‍ പൊന്‍ കിനാക്കളായ്
വന്നണഞ്ഞുവെന്നാല്‍

നിന്നിലിക്കിളിപ്പൂക്കള്‍ കോര്‍ത്തൊരു
പൊന്നുമാലയിട്ടാല്‍…

നിന്റെയുള്ളിലീ കൊച്ചുവാക്കുകള്‍
‍കൂട്ടിവയ്ക്കുമെന്നോ
ഒട്ടുനേരമെന്‍ നെഞ്ചിലേക്കു നീ
ചാഞ്ഞിരിക്കുമെന്നോ
തൊട്ടറിഞ്ഞുനാമുള്‍ത്തുടിപ്പുപോല്‍
ഒന്നുചേരുമെന്നോ….

ചുട്ടുപൊള്ളിടും സൂര്യനായ്‌ ഞാന്‍
നിന്നുകത്തിടുമ്പോള്‍
‍എന്റെയുള്ളിലെ തീ കെടുത്തുവാന്‍
‍ഓടിയെത്തുമെന്നോ
ചുണ്ടിലൂറിടും തേന്‍ കണങ്ങളാ-
ലാകെ മൂടുമെന്നോ….

നിന്നിലിന്നു ഞാന്‍ പൊന്‍ കിനാക്കളായ്‌വന്നണഞ്ഞുവെന്നാല്‍നിന്നിലിക്കിളിപ്പൂക്കള്‍ കോര്‍ത്തൊരുപൊന്നുമാലയിട്ടാല്‍….
11-11-2006