Posted on October 19, 2007 by Raji Chandrasekhar
കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയില്‍, സാമ്പത്തികസമസ്യകളുടെ അര്‍ത്ഥസങ്കീര്‍ണ്ണതകള്‍ക്കിടയില്‍, ആധുനികതലമുറ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഉജ്ജ്വലഭാവിയെക്കുറിച്ചോ അവരുടെ മാനസികവും വൈകാരികവുമായ വികാസത്തെക്കുറിച്ചോ അവരില്‍ രൂപപ്പെടേണ്ട സ്വഭാവവൈശിഷ്ട്യങ്ങളെക്കുറിച്ചോ ചിന്തിക്കുവാന്‍ പോലും സമയമില്ലാതെ നട്ടം തിരിയുകയാണ്. ശിശുക്കള്‍ നമ്മുടെ ഹൃദയത്തിന്റെതന്നെ ഭാഗമാണെന്ന വസ്തുത നാം മറന്നു പോകുന്നു. അവരുടെ ജീവിതയാത്രയില്‍ പാഥേയമാകത്തക്കവിധം നാം അവരെ സ്നേഹിക്കുകയും ലാളിക്കുകയും വേണം. അതോടൊപ്പം അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഏതൊക്കെയാണെന്ന് തിരിച്ചറിയുകയും കഴിയുന്നിടത്തോളം അവയെ നിറവേറ്റാന്‍ ശ്രമിക്കുകയും വേണം.
കുഞ്ഞുങ്ങള്‍ ജിജ്ഞാസയുടെ ജീവസ്രോതസ്സുകളാണ്. സാധാരണഗതിയില്‍ മാതാപിതാക്കളുടെ അവഗണനയും അശ്രദ്ധയും മൂലം കുഞ്ഞുങ്ങളുടെ സഹജ [...]
Filed under: അദ്ധ്യാപനം | 1 Comment »
Posted on October 14, 2007 by Raji Chandrasekhar
കൌമാരം സംഘര്‍ഷങ്ങളുടേയും പിരിമുറുക്കങ്ങളുടേയും കാലം
മാനവജീവിതത്തിലെ സുപ്രധാനഘട്ടമാണ് കൌമാരം. വളരുക എന്നര്‍ത്ഥമുള്ള adolescere എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് adolescence എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്പത്തി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശാരീരികവും മാനസികവും വൈകാരികവും സമൂഹികവുമായി പല മാറ്റങ്ങളും സംഭവിക്കുന്നതും ബാല്യത്തില്‍ നിന്നും യൌവ്വനത്തിലേയ്ക്ക് കടക്കുന്നതിന്നിടയ്ക്കുള്ളതുമായ അന്തരാളഘട്ടമാണ് കൌമാരം. സാധാരണയായി 12 വയസ്സിനും 20 വയസ്സിനും മദ്ധ്യേയുള്ള പ്രായമാണ് – Teen Age – കൌമാരകാലമെന്ന് ഗണിക്കുന്നത്.
Filed under: വികാസഘട്ടങ്ങള്‍ | Tagged: ആരോഗ്യം, കൌമാരം, വളര്‍ച്ച | Leave a Comment »
Posted on October 14, 2007 by Raji Chandrasekhar
പഠനം കളിയല്ല; എന്നാലത് കളിയിലൂടെയാകുന്നതാണ് നല്ലത്. കളി, കഥപറച്ചില്‍, പാട്ട്, നൃത്തം തുടങ്ങിയവ ഏതൊരു കുട്ടിയും ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. അവയെ നൈസര്‍ഗ്ഗിക വാസനയുടെ ബഹിര്‍സ്ഫുരണങ്ങളായിത്തന്നെ കണക്കാക്കണം. ഈ നൈസര്‍ഗ്ഗികവാസനകളുടെ ബലത്തിലാണ് കുട്ടിയുടെ പഠനം പുരോഗമിക്കുന്നത്. ഇതു മനസ്സിലാക്കുവാന്‍ നമ്മുടെ കുഞ്ഞുങ്ങളെത്തന്നെ നിരീക്ഷിച്ചാല്‍ മതി.
പാഠ്യവസ്തുവിനും നൈസര്‍ഗ്ഗിക വാസനകള്‍ക്കും അനുഗുണമായരീതിയില്‍ കേളീ സന്ദര്‍ഭങ്ങള്‍ അവര്‍ക്കൊരുക്കിക്കൊടുക്കുവാനാണ് നാം ശ്രദ്ധിക്കേണ്ടത്. കാരണം അവരുടെ സര്‍ഗ്ഗഭാവനകള്‍ വികസിക്കുന്നതും ആത്മാവിഷ്ക്കാരം നടക്കുന്നതും കളികളിലൂടെയാണ്. കളികളിലൂടെ കുട്ടികള്‍ പലതരത്തിലുള്ള കഴിവുകള്‍ നേടുന്നതോടൊപ്പംതന്നെ അവരുടെ ആര്‍ജ്ജിത [...]
Filed under: അദ്ധ്യാപനം | Tagged: കളിരീതി, ബോധനതന്ത്രങ്ങള് | Leave a Comment »
Posted on October 13, 2007 by Raji Chandrasekhar
അറിവ്, വിദ്യ,
മനസ്സിലാക്കല്‍, ഓര്‍മ്മ, അനുഭവം, അദ്ധ്യയനം, അഭ്യാസം, വിചാരം, ചിന്ത, അന്വേഷണം, മനനം, പഠനം, ഗവേഷണം, സ്വാദ്ധ്യായം,ജ്ഞാനം, വിജ്ഞാനം, ബുദ്ധി, പാണ്ഡിത്യം
ബോധം, വിവേകം, വകതിരിവ്, തിരിച്ചറിവ്, വിവരം, ……
അറിവുണ്ട് എന്നു കണക്കാക്കാന്‍ എന്താണ് മാനദണ്ഡം ?
പത്താം ക്ലാസ്സ് , +2, ഡിഗ്രി, പോസ്റ്റ് ഗ്രാഡ്വേഷന്‍, ഡോക്ടറേറ്റ്
എനിക്കറിയാം എന്ന ബോദ്ധ്യത്തോടെ അഭിപ്രായം പറയേണ്ടതാരാണ് ?
അധികവായനയ്ക്ക്
1 അദ്വൈതവും പദാര്‍ത്ഥത്തിന്റെ ദ്വന്ദ്വ സ്വഭാവവും
2 വിവരാവകാശ നിയമം 2005 – ഞാന്‍ മനസ്സിലാക്കുന്നത്.
Filed under: അദ്ധ്യയനം, ആദ്ധ്യാത്മികം | Tagged: അദ്വൈതം, ഡാലി | 3 Comments »