സാമൂഹ്യപാഠങ്ങള്‍
കുത്തകകള്‍ക്ക്
അടിയറവു പറയുന്ന
ആശയങ്ങള്‍…
ഇസങ്ങള്‍
തെരുവുയുദ്ധങ്ങളില്‍
ചവുട്ടിയരയ്ക്കപ്പെടുന്ന
തുണിക്കീറുകള്‍
ജീവിതത്തോടൊപ്പം
കടം വാങ്ങിയ കാശും
തിരിച്ചു കൊടുക്കാനാകാതെ
ചിതയിലോ ചിതലിലോ
ഒടുങ്ങിയേക്കാവുന്ന
കുറെ വ്യാമോഹങ്ങള്‍….
ലോകബാങ്കൊരുക്കുന്ന
സാമൂഹ്യപാഠങ്ങളില്‍ നിന്ന്
പലിശയുടെ
ജലപീരങ്കികള്‍.
ചുവപ്പും കാവിയും പച്ചയും
നീരൊഴുക്കു നിലച്ച ഡാമുകള്‍.
കുത്തകകള്‍ക്ക്
അടിയറവു പറയുന്ന
ആശയങ്ങള്‍…
ഇസങ്ങള്‍
തെരുവുയുദ്ധങ്ങളില്‍
ചവുട്ടിയരയ്ക്കപ്പെടുന്ന
തുണിക്കീറുകള്‍
27-06-2008
ചേര്‍ത്തു വായിക്കാന്‍….
Filed under: കവിത | Tagged: കേരള വിദ്യാഭ്യാസം, സാമൂഹ്യപാഠങ്ങള്‍





