ചില്ലു ജന്നാലതന്‍..

ചില്ലു ജന്നാലതന്നപ്പുറമെത്തി നീ-
യെന്നെ വിളിക്കല്ലെ

മൂളിക്കറങ്ങുന്ന പങ്കയ്ക്കു താഴെ
വിമൂക,മിരിക്കുന്നവന്‍

ധ്യാനവിലീനമാം ചക്രവാളങ്ങളെ
തേടിപ്പുറപ്പെട്ടവന്‍
ഇന്നവനേതോ നിരാശതന്‍ കൈകളില്‍
‍ഞെങ്ങി ഞെരുങ്ങുന്നവന്‍

വേണ്ട വേണ്ടൊന്നുമെന്നോര്‍ക്കുവോന്‍
വേണ്ടാത്തവേദന പേറുന്നവന്‍
തിങ്ങു,മിരുളിന്റെ കോണില്‍ മാറാലകള്‍
കെട്ടിയൊരുക്കുന്നവന്‍

തന്റെ പുറന്തോടിനുള്ളിലായ്‌ നീണ്ടൊരു
നിദ്രയും കാത്തിരിക്കെ
ചില്ലു ജന്നാലതന്നപ്പുറ,മെത്തി നീ-
യെന്നെ വിളിക്കല്ലെ

ഒന്നു മയങ്ങുവാനാശപേറുന്നവ-
നൊന്നുറങ്ങട്ടെ പോട്ടെ..

One Response to “ചില്ലു ജന്നാലതന്‍..”

  1. ധ്യാനവിലീനമാം ചക്രവാളങ്ങളെ
    തേടിപ്പുറപ്പെട്ടവന്‍
    ഇന്നവനേതോ നിരാശതന്‍ കൈകളില്‍
    ‍ഞെങ്ങി ഞെരുങ്ങുന്നവന്‍
    വേണ്ട വേണ്ടൊന്നുമെന്നോര്‍ക്കുവോന്‍
    വേണ്ടാത്തവേദന പേറുന്നവന്‍
    നല്ല വരികള്‍….
    ആശംസകള്‍…….

Leave a Reply