നിബിഡാന്ധകാരത്തിലതിദിവ്യ ദീപമാ-
യകലുമെന്‍ ചേച്ചിയോടൊപ്പമെത്താന്‍
നിഴലുപോലകലാതെയൊപ്പം നടക്കുവാ-
നകതാരിലാശയുണ്ടെങ്കിലുമെന്‍
നിയതിയോ നിനവോയെന്നറിയില്ല പിറകോട്ടു
പകയോടെയെന്നെപ്പിടിച്ചു നിര്‍ത്തി
നിടിലത്തിലെരിതീ ജ്വലിക്കു,മുഷസ്സിലെ-
പ്പുകമഞ്ഞു കാറ്റിലലിഞ്ഞു തീര്‍ന്നൂ
നിമിഷവും കളയാതെ നിന്നെ ദര്‍ശിക്കുവാ-
നരികത്തണഞ്ഞു ഞാന്‍ ധന്യനായി
6-3-1987
Filed under: കവിത | Tagged: ആശച്ചേച്ചി, രാജലക്ഷ്മി, സൌഹൃദം






55 കവിതകള്‍ പൊസ്റ്റ് ചെയ്തു. ഇനിയുമുണ്ട്.
രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ട് ബാക്കി.
കോട്ടയം യാത്ര. അവിടെയാണു നാട്..
രാജി ഇത് ചരിത്രം.55 കവിതകള്‍ ഏതാനും നാളുകള്‍ക്കുള്ളില്‍.അഭിനന്ദനങ്ങള്‍..പക്ഷെ വായനക്കാരനെ ഇത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കും.ദിവസേന നൂറ് കണക്കിന് കൃതികളാണ് ഇവിടെ വരുന്നത്. എല്ലാം മനസ്സിരുത്തി വായിക്കാനും, പ്രതികരിക്കാനും സമയം വേണം.അതാണ് പ്രശ്നവും.അതു കൊണ്ട് ഒരു ദിവസം.ഒന്ന് എന്ന കണക്കില്‍ പോരട്ടെ. വെറുതെ വായിക്കാനല്ല, ആസ്വദിച്ച് വായിക്കണം.അത്ര തന്നെ.
സ്നേഹത്തോടെ,
അനംഗാരി.
കോട്ടയത്ത് ലോഡ് ഷെഡ്ഡിംഗുണ്ടാകാന്‍ സാധ്യതയില്ലാ, അല്ലേ?
അപ്പോള്‍ പോരട്ടേ ബാക്കിയുള്ളതും കൂടി!!
വളരെ മനോഹരമായിട്ടുണ്ട്