വാക്കു്
നീയൊരു വാക്കെടുത്തെന്‍ നേര്‍ക്കു നീട്ടുന്നു
എന്താണിതിന്നര്‍ത്ഥമെന്നു ചോദിക്കുന്നു
ആരിതു, ടി,വീ,യില്‍….? ഷാറൂഖ്,കാജോളു-
മാടി,ത്തിമിര്‍ക്കുന്ന മാദക ഭംഗികള്‍
നേരിന്‍ നിറവാ,യരികിലെന്‍ ജീവിതം
നേടിയ ധന്യത, പാതിമെയ് പൂര്‍ണ്ണിമ.
എന്താണു വാക്കു, ഞാന്‍ മിഴി തെല്ലുയര്‍ത്തവെ
എത്തിനോക്കുന്നതെന്‍ ജീവാര്‍ത്ഥ ശങ്കകള്‍
കണ്ണു ചിമ്മുന്നുവോ, ദീപങ്ങ,ളുള്ളിലും
കത്തുന്നതര്‍ത്ഥ,മനര്‍ത്ഥമാം വ്യര്‍ത്ഥത.
എന്തുമാകട്ടെ’പരുന്തുമനുഷ്യനെ-
ന്നെത്തിയ വാക്കു ഞാന്‍ തട്ടിമൂളിക്കുന്നു
നീ ചിരിക്കുന്നു-ഇതെന്തര്‍ത്ഥമിങ്ങനെ?
നീളുന്നുപിന്തുണ-ഇതേട്ടന്റെ വേലയാ!
നീ വേല വയ്ക്കല്ലെന്നു വേഗം നിഘണ്ടു
നീളെ ഞാനര്‍ത്ഥം പരതുന്നു ചൊല്ലുന്നു
പാതയില്‍ വേഗം പകുക്കും മനസ്സുകള്‍
പാതിയില്‍ നിന്നതാണല്ല്ലല്ല നിര്‍ത്തി,നാ-
മാട്ടവും പാട്ടും കിനാക്കളും നമ്മള്‍ക്കു
നാമേ കുറിക്കുന്നു മംഗളാശംസകള്‍.
കാലം കറങ്ങാത്ത പങ്കയായ് നില്‍ക്കുമ്പോള്‍
കാണാത്തൊരര്‍ത്ഥങ്ങള്‍ തേടി നീപോകുന്നു.
മാടി,ത്തിമിര്‍ക്കുന്ന മാദക ഭംഗികള്‍
നേരിന്‍ നിറവാ,യരികിലെന്‍ ജീവിതം
നേടിയ ധന്യത, പാതിമെയ് പൂര്‍ണ്ണിമ.
എത്തിനോക്കുന്നതെന്‍ ജീവാര്‍ത്ഥ ശങ്കകള്‍
കണ്ണു ചിമ്മുന്നുവോ, ദീപങ്ങ,ളുള്ളിലും
കത്തുന്നതര്‍ത്ഥ,മനര്‍ത്ഥമാം വ്യര്‍ത്ഥത.
ന്നെത്തിയ വാക്കു ഞാന്‍ തട്ടിമൂളിക്കുന്നു
നീ ചിരിക്കുന്നു-ഇതെന്തര്‍ത്ഥമിങ്ങനെ?
നീളുന്നുപിന്തുണ-ഇതേട്ടന്റെ വേലയാ!
നീ വേല വയ്ക്കല്ലെന്നു വേഗം നിഘണ്ടു
നീളെ ഞാനര്‍ത്ഥം പരതുന്നു ചൊല്ലുന്നു
പാതിയില്‍ നിന്നതാണല്ല്ലല്ല നിര്‍ത്തി,നാ-
മാട്ടവും പാട്ടും കിനാക്കളും നമ്മള്‍ക്കു
നാമേ കുറിക്കുന്നു മംഗളാശംസകള്‍.
കാണാത്തൊരര്‍ത്ഥങ്ങള്‍ തേടി നീപോകുന്നു.
Filed under: കവിത | Tagged: അനുജന്, അറിവില്ലായ്മ, ദാമ്പത്യം, വീട്, സംഭവം






വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്.അത് എണ്ണയിട്ട് തുരുമ്പെടുക്കാതെ കാക്കണം.
അനംഗാരി മാഷേ
ചൊല്ലിക്കേള്‍ക്കാന്‍ കൊതിയുണ്ടു്
hi raji
wonderful..
do keep in touch
still, i am curious to know..
WHAT DO U DO?
WHO R U?
regards
suneethatv