ബ്ലോഗിങ്ങിന്റെ ലഹരിയില്‍ മുങ്ങിയും പൊങ്ങിയും ഒഴുകി നടക്കുന്നതിന്നിടെ മറ്റു ചില കാര്യങ്ങള്‍ അല്പം തകരാറിലായിയെന്നു തോന്നി.
41 ദിവസത്തെ വ്രതമായിരുന്നു പ്രതിവിധിയായി കണ്ടത്. ജപവും ഉപാസനയുമായി ദിവസങ്ങള്‍ അതിവേഗം കടന്നു പോയി.
പ്രശ്നാപഗ്രഥനത്തിലും പരിഹാര ചിന്തകളിലും സ്പര്‍ശചികിത്സയിലും ശരീരവും മനസ്സും മുങ്ങി നിവര്‍ന്ന നാളുകള്‍..
പുതിയൊരുണര്‍വ്വും ഉന്മേഷവും പുഞ്ചിരിയായി വിടര്‍ന്ന മുഖങ്ങള്‍ മുന്നില്‍ ദൈവനിയോഗത്തിന്റെ ചാരിതാര്‍ത്ഥ്യമായി.
ഞാന്‍ തൊടുമ്പോള്‍, തൊട്ടു തലോടുമ്പോള്‍ ആളുകള്‍ക്ക് രോഗം മാറുന്നതെങ്ങനെ.. എന്തുകൊണ്ട് … എന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഒരുത്തരം നല്കാന്‍, ഇപ്പോള്‍ എനിക്കാവില്ല. പക്ഷെ അങ്ങനെ സംഭവിക്കുന്നുണ്ട് എന്നു മാത്രമറിയാം.
അന്വേഷണം തുടരട്ടെ.
സര്‍ഗ്ഗാത്മകത മുരടിച്ചതല്ല, കൂടുതല്‍ വിശാലമാവുകയാണ്.
Filed under: കുറിപ്പുകള്‍, സ്പര്‍ശചികിത്സ






nice blog