എന്തിനാ വീണ്ടും ഈ വിഷയം എന്ന് ആര്‍ക്കും സംശയം തോന്നാം.
ചിത്രകാരന്‍ എന്നപേരിലുള്ള ബ്ലോഗില്‍ കമന്റ് തത്ക്കാലത്തേയ്ക്കു നിരോധിച്ചിരിക്കുന്നു. കാരണമറിയില്ല. അതെന്തുമാകട്ടെ. ഭാഷ ശുദ്ധമോ അശുദ്ധമോ ആയാലെന്താ, പറയാനുള്ളത് തുറന്നു പറയുന്നുണ്ടല്ലൊ. എല്ലവരും വായിക്കണമെന്ന് എഴുതിയ ആള്‍ പോലും ആഗ്രഹിക്കുന്നുണ്ടാകില്ല. വെറുതെ വിവാദമുണ്ടാക്കി കമന്റുകള്‍ വാരിക്കൂട്ടാനാണോ ചിത്രകാരന്റെ ശ്രമം, തീര്‍ച്ചയായുമല്ല. ചിത്രകാരന്‍ പലതിനെക്കുറിച്ചും തന്റേതായ രീതിയില്‍ വിശകലനം ചെയ്ത് എഴുതുന്നുവെന്നു മാത്രം. ബ്ലോഗനയെക്കുറിച്ചെഴുതിയിട്ടുള്ള മാതൃഭൂമിയുടെ മുഖചിത്രം അദ്ദേഹം വിശകലനം ചെയ്ത രീതി ശ്രദ്ധിച്ചില്ലേ. അത് മാതൃഭൂമിയില്‍ പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രാഹ്മണ്യത്തെക്കുറിച്ച്….
പല ബ്ലോഗുകളിലുമായി ബ്രാഹ്മണ്യം കത്തിക്കയറുന്നത് “കണ്ടിട്ടുള്ളിലുണ്ടായ സന്തോഷം കണ്ടോ തസ്യ ദൈന്യം ചിന്തിച്ചിട്ടുണ്ടായ സന്താപം കൊണ്ടോ “- എന്നറിയില്ല, (ഏതൊക്കെ ബ്ലോഗെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല, പിന്നീട് പറയുമായിരിക്കും.) ചിത്രകാരന് പ്രതികരിക്കണമെന്നു തോന്നി, പ്രതികരിച്ചു. അത്രമാത്രം. അതിലെനിക്കു സംശയമില്ല.
സംശയം ബ്രാഹ്മണ്യത്തെക്കുറിച്ചാണ്. ’അപ്പി’-ക്കഥയിലുപയോഗിച്ചിരിക്കുന്ന പോലത്തെ ഭാഷയാണോ ബ്രാഹ്മണ്യത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെടുന്നത്. ആകാന്‍ വഴിയില്ല.
ബ്രാഹ്മണ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രണ്ടു കാര്യങ്ങളാണ് ഓര്‍മ്മ വരുന്നത്–
1. പഴയ കാലത്തെ, അതായത് ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട് ദുഷ്പ്രവണതകളുടെ കൂത്തരങ്ങായി മാറിയ ബ്രാഹ്മണ്യം. ഇത് ജാതിബ്രാഹ്മണ്യം.
വ്യക്തിപരവും സാമൂഹികവുമായ പ്രതിരോധ-പരിഷ്ക്കരണ- പ്രവര്‍ത്തനങ്ങളിലൂടെ അതിനെ തളയ്ക്കുവാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഇന്ന് ജാതിബ്രാഹ്മണ്യത്തിന്റെ ദുഷ്പ്രഭാവം ഇല്ലെന്നു മാത്രമല്ല, ഇക്കാലത്ത് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് ആ വിഭാഗത്തില്‍പെട്ടവരുമായിരിക്കും.
2. ഇന്ന് എല്ലാത്തലങ്ങളിലും വേരുപിടിച്ചിട്ടുള്ള അധിനിവേശത്തിന്റേയും അധികാരത്തിന്റേയുമായ ബ്രാഹ്മണ്യം. അതില്‍ ജാതി ഒരു ഘടകമല്ല. പണവും പദവിയുമാണ് പ്രധാനം. ഇതിനെ നമുക്ക് നവബ്രാഹ്മണ്യം എന്നു വിളിക്കാം. നവബ്രാഹ്മണ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോഴും രണ്ടു കാര്യങ്ങളോര്‍ക്കേണ്ടതുണ്ട്-
2.1, അറിവ്, അധ്യയനം, സാഹിത്യം, കല തുടങ്ങിയ അക്കാദമിക്ക് മേഖലകളുമായി ബന്ധപ്പെട്ടത്.
2.2, പണം, പദവി, അധികാരം, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ടത്.
2.1, 2.2 വിഭാഗങ്ങളെക്കുറിച്ചാണ് വാസ്തവത്തില്‍ നാം ജാഗരൂകരായിരിക്കേണ്ടത്.
23-10-2007
ഈ പോസ്റ്റ് അപൂര്‍ണ്ണമാണ്, links പിന്നീട് ചേര്‍ക്കാം. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു
Filed under: ബ്ലോഗ് വായന | Tagged: ബ്രാഹ്മണ്യം, ജാതി, അധിനിവേശം, ചിത്രകാരന്





