നമ്മുടെ കുഞ്ഞുങ്ങള്‍

കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയില്‍, സാമ്പത്തികസമസ്യകളുടെ അര്‍ത്ഥസങ്കീര്‍ണ്ണതകള്‍ക്കിടയില്‍, ‍ആധുനികതലമുറ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഉജ്ജ്വലഭാവിയെക്കുറിച്ചോ അവരുടെ മാനസികവും വൈകാരികവുമായ വികാസത്തെക്കുറിച്ചോ  അവരില്‍ രൂപപ്പെടേണ്ട സ്വഭാവവൈശിഷ്ട്യങ്ങളെക്കുറിച്ചോ ചിന്തിക്കുവാന്‍ പോലും സമയമില്ലാതെ നട്ടം തിരിയുകയാണ്. ശിശുക്കള്‍ നമ്മുടെ ഹൃദയത്തിന്റെതന്നെ ഭാഗമാണെന്ന വസ്തുത നാം മറന്നു പോകുന്നു. അവരുടെ ജീവിതയാത്രയില്‍ പാഥേയമാകത്തക്കവിധം നാം അവരെ സ്നേഹിക്കുകയും ലാളിക്കുകയും വേണം. അതോടൊപ്പം അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഏതൊക്കെയാണെന്ന് തിരിച്ചറിയുകയും കഴിയുന്നിടത്തോളം അവയെ നിറവേറ്റാന്‍ ശ്രമിക്കുകയും വേണം.

കുഞ്ഞുങ്ങള്‍ ജിജ്ഞാസയുടെ ജീവസ്രോതസ്സുകളാണ്. സാധാരണഗതിയില്‍ മാതാപിതാക്കളുടെ അവഗണനയും അശ്രദ്ധയും മൂലം കുഞ്ഞുങ്ങളുടെ സഹജ ജിജ്ഞാസ അവരുടെ ഉള്ളില്‍തന്നെ കെട്ടടങ്ങുകയാണ്. അവരുടെ ചോദ്യങ്ങളും സംശയങ്ങളും അനുഭാവപൂര്‍വ്വം കേള്‍ക്കാനോ അവയ്ക്ക് ഉചിതമായ മറുപടികള്‍ നല്കാനോ രക്ഷകര്‍ത്താക്കള്‍ക്ക് ക്ഷമയും താത്പര്യവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതൊരു ആവശ്യമാണെന്നു പോലും പലര്‍ക്കും തോന്നാറില്ല. ഫലമോ മിടുക്കന്മാരായ കുഞ്ഞുങ്ങള്‍പോലും കാലക്രമേണ വിഡ്ഢികളും അലസന്മാരും യാതൊരു പണിയും ചെയ്യാന്‍ താത്പര്യമില്ലാത്തവരുമായിത്തീരുന്നു. മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ഇത്തരക്കാരെക്കുറിച്ചോര്‍ത്ത് പരിതപിക്കുന്നു. ഈ അവസ്ഥയ്ക്ക് കാരണക്കാരും അതിന് പരിഹാരം കാണേണ്ടവരും നാം തന്നെയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

 അധികവായനയ്ക്ക്

  1. സര്‍ക്കാര്‍ സ്കൂളുകളും ധാര്‍മ്മികതയും

  2. ടോട്ടോ-ചാന്‍ (ജനാലയ്ക്കരികിലെ വികൃതിക്കുട്ടി)

One Response

  1. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ സ്നേഹം നല്‍കുക. നിങ്ങളുടെ ചിന്തകളെ നല്‍കാതിരിക്കുക എന്ന് ജിബ്രാന്‍

Leave a Reply