ഗാന്ധിജിയെക്കുറിച്ച്

എല്ലാ മതങ്ങളും നല്ലതാണ്, അവ മാനവരാശിയുടെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നിടത്തോളം മാത്രം.

സാമ്രാജ്യസ്ഥാപനത്തിനുള്ള ഉപാധിയാക്കപ്പെടുമ്പോള്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പായി മാറും. അതിനെക്കുറിച്ച് ക്രാന്തദര്‍ശികളായ മഹാന്മാര്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു.

നമുക്കെന്നല്ല ലോകത്തിനു തന്നെ മഹാത്മാവായ ഗാന്ധിജി മതത്തെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഉപയോഗപ്പെടുത്തിയത്.

സാമ്രാജ്യമതങ്ങളുടെ അധിനിവേശക്രൌര്യങ്ങളില്‍ ചവിട്ടിയരക്കപ്പെട്ട തദ്ദേശീയ മതബോധങ്ങളെ വീണ്ടെടുത്ത് ശാക്തീകരിക്കുന്നതിലൂടെ മാത്രമേ, അവര്‍ക്കിനിയൊരു ഉയിര്‍ത്തെഴുന്നേല്പ് സാധ്യമാകുകയുള്ളു എന്നൊരു പാഠം കൂടി അദ്ദേഹത്തിന്റേതായി നാം വായിച്ചെടുക്കേണ്ടതുണ്ട്.

അക്രമികള്‍ അടിച്ചേല്പിച്ച മതബോധങ്ങളെ തൂത്തെറിഞ്ഞ്, തങ്ങളുടെ തനതു വിശ്വാസങ്ങളിലടിഞ്ഞു കൂടിയിട്ടുള്ള തുരുമ്പുകള്‍ തുടച്ചു മൂര്‍ച്ഛകൂട്ടുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു ജനപദവും ഞങ്ങള്‍ക്കുമൊരു ഗാന്ധിജിയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകും.

മഹാത്മാവ്

ഗാന്ധി എന്ന പ്രതിഭാസം

ഞാന്‍ അറിഞ്ഞ ഗാന്ധി

ഞാന്‍ അറിഞ്ഞ ഗാന്ധി (Part II)

കൈപ്പള്ളി വോട്ട്‌ തേടുന്നത്‌ ശരിയാണോ?

പറയണോ പറയണ്ടേ ?

മഹാത്മാവായ ഗാന്ധിജിയും ഞാനും

കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി

ഈശ്വര അല്ലാ തേരേ നാം..സബ്‌ കോ സന്മതി ദേ ഭഗവാന്‍

4 Responses

  1. :)

  2. എല്ലാ മതങ്ങളും നല്ലതാണ്, അവ വിശ്വാസികളുടെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നിടത്തോളം മാത്രം.
    മനുഷ്യരാശിയുടെ നന്മക്കു വേണ്ടി
    നിലകൊള്ളുന്നിടത്തോളം മാത്രം എന്നു കൂടി എഴുതി ചേര്‍ക്കാനാഗ്രഹിക്കുന്നു.
    സസ്നേഹം,
    വേണു.

  3. ശ്രീ വേണു നിര്‍ദ്ദേശിച്ചതുപോലെ തിരുത്തുന്നു.

Leave a Reply