എണ്ണാ,മുണ്ണികളോടി വരൂ
വന്നാ,ലെണ്ണാ,മെല്ലാര്‍ക്കും
ഒന്നേ പൂവിന്‍ പുന്നാരം
രണ്ടേ വണ്ടിന്‍ കിന്നാരം
മൂന്നേ മുയലിന്‍ ചെവിനീട്ടം
നാലേ നായുടെ വാലാട്ടം
അഞ്ചേ കൊഞ്ചും മൊഴിമേളം
ആറേ ആറിന്‍ കുളിരോളം
ഏഴേ,യഴകിന്‍ നിറവെട്ടം
എട്ടേ,യട്ടച്ചുരുള്‍ വട്ടം
ഒമ്പതൊരമ്പിന്‍ ശരവേഗം
പത്തേ പോത്തിന്‍ പടയോട്ടം
Filed under: കണക്കുപാട്ടുകള്, ബാലകവിതകള്‍






കൊച്ചു കുഞ്ഞുങ്ങള്‍ക്കു
വളരെ ഉപകാരപ്രദം..
ഉണ്ണിക്കവിത നന്നായി..