മനസ്സില്‍ വാദ്യോപകരണങ്ങള്‍ പിടയ്ക്കുന്നു.
യവനികയ്ക്ക് പിന്നില്‍
ജീവതാളങ്ങള്‍ക്കു ശ്രുതിഭംഗം
അപ്പുറമിപ്പുറം
ഉരുകുന്ന ഹൃദയങ്ങള്‍.
ആ മൊഴികളില്‍ മുഴുകി മറക്കാന്‍
പാട്ടിന്റെ അര്‍ത്ഥചക്രങ്ങള്‍ക്കിടയില്‍
അരഞ്ഞു തീരുവാന്‍.
നീ കണ്ണു തുറക്കൂ
ഈ മിഴികളിലെ കടല്‍ക്കാഴ്ചകള്‍ കാണൂ.
നിന്റെ എഴുന്നു നില്ക്കുന്ന ഞരമ്പുകളില്‍
പ്രണയത്തിന്റെ തണുത്ത തലോടല്‍.
എന്തേ സ്വരമിടറുന്നു
കണ്ണടച്ചില്ലുകള്‍ കാഴ്ചമറയ്ക്കുന്നോ
(അവയൂരി മാറ്റുക !)
കരങ്ങളില്‍ മനസ്സിന്റെ ഭാരം
ചലനങ്ങള്‍ക്കു ചങ്ങലപ്പൂട്ടുകള്‍.
സുരത താളത്തിന്റെ
ആസുര ഗാംഭീര്യത്തില്‍
കുയില്‍ നാദം
തളിരിന്റെ ജീവന്‍.
ആര്‍ക്കും മരണമില്ല
ഗാനങ്ങളില്‍
കവിതയില്‍.
Filed under: കവിത, ദിനക്കാഴ്ചകള്‍





