വിത്തു വിതയ്ക്കാം


ഒന്നിനു വേഗമെഴുന്നേല്‍ക്കാംരണ്ടിനു കൈകള്‍ നീട്ടീടാംമൂന്നിനു മുന്നില്‍ നിന്നീടാം

നാലിനു നന്നായ്‌ പാടീടാം

അഞ്ചിനു ബഞ്ചിലിരുന്നീടാം

ആറിനി,രുന്നൊന്നാടീടാം

ഏഴിനു വീണ്ടുമെണീറ്റീടാം

എട്ടിനു മുട്ടു മടക്കീടാം

ഒമ്പതിനമ്പു തൊടുത്തീടാം

പത്തിനു വിത്തു വിതച്ചീടാം

കളിച്ചെപ്പ്‌, മാര്‍ച്ച് 1999

2 Responses

  1. രാജീ എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചമായിരിക്കുന്നു, കളിക്കുടുക്കയില്‍ പ്രസിദ്ധീകരിച്ച ഡേറ്റുകളാണൊ കൊടുത്തിരിക്കുന്നത്..

    -പാര്‍വതി.

  2. പാര്‍വ്വതി… നന്ദിയും സന്തോഷവും അറിയിക്കട്ടെ.
    അതെ,
    മകനു വേണ്ടി എഴുതിയവയാണു്..
    കൂടുതല്‍ എഴുതണമെന്നു ഇപ്പോള്‍ തോന്നുന്നുണ്ട്

Leave a Reply